കേരളത്തിലെ പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്

പോലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും പോലീസ് മര്‍ദ്ദിച്ച സംഭവം ലോക്‌സഭയിലും. വിഷയം ലോക്‌സഭ നിര്‍ത്തിവച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള അംഗം കെ.സി.വേണുഗോപാലാണ് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് പോലീസ് രാജാണ് നടക്കുന്നതെന്നും സ്ത്രീകള്‍ക്കെതിരേ പോലും പോലീസ് അതിക്രമം നടത്തുകയാണെന്നും വേണുഗോപാല്‍ ആരോപിച്ചു.
പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍ ധര്‍ണ നടത്തി. പോലീസ് അതിക്രമത്തിനെതിരേ ദേശീയ തലത്തില്‍ ശ്രദ്ധകൊണ്ടുവരുന്നതിനാണ് വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് കെ.സി.വേണുഗോപാലും ഇ.ടി.മുഹമ്മദ് ബഷീറും പറഞ്ഞു.
https://www.facebook.com/Malayalivartha



























