ജിഷ്ണുവിന്റെ അമ്മയോട് മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ചെന്നിത്തല

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കു നേരെ ബുധനാഴ്ച പോലീസ് ആസ്ഥാനത്തുണ്ടായ അതിക്രമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മഹിജയെ നേരില്‍ കണ്ട് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പോലീസ് നടപടികളെ ന്യായീകരിച്ച ശേഷം അന്വേഷണത്തിനു ഉത്തരവിട്ട മുഖ്യമന്ത്രിയുടെ നടപടിയ്ക്ക് വിലയില്ല. മുഖ്യമന്ത്രി പോലീസിനെ സംരക്ഷിക്കുന്നുവെന്നും മഹിജയെ നേരില്‍ കാണാന്‍ തയ്യാറാകാത്ത നടപടി മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനെത്തിയ കുടുംബത്തോട് പോലീസ് സ്വീകരിച്ച നടപടികള്‍ ക്രൂരമായിപ്പോയി. പോലീസ് ആസ്ഥാനത്ത് സമരം നടത്തിയാല്‍ ആകാശം ഇടഞ്ഞു വീഴുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് വലിച്ചിഴക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തെന്ന് മഹിജ തന്നോട് പറഞ്ഞെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.
പോലീസിന്റെ നടപടികള്‍ മുഖ്യമന്ത്രി കണ്ടില്ലെന്നു നടക്കുന്നത് ശരിയല്ല. ബുധനാഴ്ച ഡിജിപിയുടെ ഓഫീസിനു മുന്‍പില്‍ മാത്രമല്ല പോലീസ് അതിക്രമങ്ങള്‍ ഉണ്ടായത്. മലപ്പുറത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കും നേരെ പോലീസ് അക്രമങ്ങള്‍ ഉണ്ടായി.
കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങള്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായി. പേരൂര്‍ക്കട ആശുപത്രിയില്‍ കെഎസ്‌യു പ്രവര്‍ത്തകരോട് ഐജി മനോജ് എബ്രാഹം കയര്‍ത്തത് എന്തിനാണെന്ന് മനസിലാകുന്നില്ല. കേരള പോലീസിനു എന്തു പറ്റിയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പോലീസിനെ കയറൂരിവിട്ട് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. സമരങ്ങളെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha



























