ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തെ ന്യായീകരിച്ച് ഐജി

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തെ ന്യായീകരിച്ച് ഐജി മനോജ് ഏബ്രഹാമിന്റെ റിപ്പോര്‍ട്ട്. പോലീസ് അതിക്രമത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മനോജ് ഏബ്രഹാം ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമരക്കാരെ നിര്‍ബന്ധപൂര്‍വം നീക്കിയത് പോലീസ് ആസ്ഥാനത്തെ ഉപരോധം ഒഴിവാക്കാനായിരുന്നു. സുരക്ഷാവീഴ്ച ഉണ്ടാവാതിരിക്കാനാണ് ബലം പ്രയോഗിച്ച് ഇവരെ മാറ്റേണ്ടിവന്നത്. കൈകാര്യം ചെയ്ത രീതിയില്‍ തെറ്റുപറ്റിയോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിഷ്ണുവിന്റെ അമ്മ ഉള്‍പ്പടെ 16 പേര്‍ക്ക് ഡിജിപിയെ കാണാന്‍ അനുമതി വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത്രയധികം ആളുകള്‍ ഒന്നിച്ച് പോലീസ് ആസ്ഥാനത്ത് കയറിയ ശേഷം പുറത്തിറങ്ങാതെ ഉപരോധം നടത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനാല്‍ അനുമതി നിഷേധിക്കുകയായിരുന്നു. ആറ് പേര്‍ക്ക് ഡിജിപിയെ കാണാന്‍ അനുമതി നല്‍കിയിരുന്നുവെന്നും പോലീസ് നേരത്തെ വിശദീകരിച്ചിരുന്നു.
എന്നാല്‍ പോലീസിനെ ന്യായീകരിച്ച മനോജ് ഏബ്രഹാമിന്റെ റിപ്പോര്‍ട്ടിനെതിരെ വ്യാപകത പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് അവിശ്വസനീയമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ഐജിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് ജിഷ്ണുവിന്റെ കുടുംബവും അറിയിച്ചു. ടെലിവിഷന്‍ ചാനലുകള്‍ മുന്നില്‍ വരാത്ത ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഡിജിപിയോട് നേരിട്ടു തന്നെ പറഞ്ഞിട്ടുണ്ടെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. ചില പോലീസുകാര്‍ തന്നെയും ജിഷ്ണുവിന്റെ അമ്മ മഹിജയേയും ബൂട്ടിട്ട് ചവിട്ടിയെന്നും ശ്രീജിത്ത് ആരോപിച്ചു.
https://www.facebook.com/Malayalivartha



























