സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ആലപ്പുഴ ജില്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

ഉത്സവത്തിനിടെ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. പട്ടണക്കാട് ഭജനത്തറ അശോകന്റെ മകന്‍ അനന്ദു അശോകന്‍ (17) ആണ് മരിച്ചത്. വയലാര്‍ നീലിമംഗലം ക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാത്രി 11 നായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ചേര്‍ത്തല പൊലീസ് രണ്ടുപേരെ പിടികൂടി.
യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു വെള്ളിയാഴ്ച ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ എല്‍ഡിഎഫ് ജില്ലാ യോഗം തീരുമാനിച്ചു. നേരത്തെ ചേര്‍ത്തല താലൂക്കില്‍ മാത്രം നടത്താനായിരുന്നു തീരുമാനം. പിന്നീട് ഹര്‍ത്താല്‍ ജില്ലയില്‍ ആചരിക്കാനും കാര്‍ത്യായനി ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനാല്‍ ചേര്‍ത്തല ടൗണ്‍ ഒഴിവാക്കാനും തീരുമാനിച്ചു.
https://www.facebook.com/Malayalivartha



























