ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ലോറി-ട്രക്ക് അനിശ്ചിതകാല സമരം

ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ത്തിയതുള്‍പ്പെടെ മോട്ടോര്‍ വ്യവസായ രംഗത്തെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് രാജ്യത്തെ മുഴുവന്‍ ലോറി-ട്രക്ക് ഉടമകളും ഇന്ന് അര്‍ദ്ധരാത്രിമുതല്‍ അനിശ്ചിതകാല സമരം തുടങ്ങും.ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷന്റെ ആഹ്വാന പ്രകാരമാണ് സമരം.
ഏതാനും ദിവസം മുമ്പ് ചരക്ക് ലോറികള്‍ പണിമുടക്കുമായി രംഗത്തെത്തിയിരുന്നെങ്കിലും വിഷു-ഈസ്റ്റര്‍ വിപണിയിലെ പ്രതിസന്ധി കണക്കിലെടുത്തും ഏപ്രില്‍ അവസാനം മുതല്‍ ലോറിവാടക ഉയര്‍ത്താമെന്ന ഉറപ്പിലും സമരം പിന്‍വലിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























