വൈദ്യുതി ബന്ധം നിലച്ചതിനാല്‍ സംസ്ഥാന വൈദ്യുതി മന്ത്രിയുടെ ജില്ലയില്‍ കേന്ദ്രമന്ത്രി ഒന്നര മണിക്കൂറുകളോളം ഇരുട്ടിലായി

മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം തൊടുപുഴയിലെത്തിയ കേന്ദ്ര സഹമന്ത്രി സി.ആര്‍. ചൗധരിക്കു താമസ സൗകര്യമൊരുക്കിയ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണു സുരക്ഷാവീഴ്ച. വയറിങ് തകരാറു മൂലം രാത്രി വൈദ്യുതി ബന്ധം നിലച്ചു. മെഴുകുതിരിവെട്ടം പോലുമില്ലാതെ മന്ത്രി മുറിയില്‍ കുടുങ്ങി.
രാത്രി ഒന്‍പതരയോടെയാണു റസ്റ്റ് ഹൗസിലെ മെയിന്‍ സ്വിച്ച് തകരാറിലായി വൈദ്യുതി മുടങ്ങിയത്. തകരാര്‍ പരിഹരിക്കാനായത് പത്തരയോടെയാണ്. വൈദ്യുതി പോയാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുമില്ല. മുറിയിലെ എസി പ്രവര്‍ത്തിക്കാതായതോടെ മന്ത്രി വിഷമിച്ചെങ്കിലും മറ്റൊരു താമസസൗകര്യം വേണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം.
ഇന്നു രാവിലെ മൂന്നാറില്‍ സന്ദര്‍ശനം നടത്തിയ ശേഷം അടിമാലിയില്‍ ഒരു പൊതുയോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അതിനുശേഷമാണ് മന്ത്രി വിശ്രമത്തിനായി തൊടുപുഴയില്‍ എത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും മന്ത്രിയ്‌ക്കൊപ്പമുണ്ട്. ഞായറാഴ്ച അദ്ദേഹത്തിന് തൊടുപുഴയില്‍ രണ്ടു പരിപാടികളില്‍ പങ്കെടുക്കേണ്ടതുണ്ട്. ഇതിനായാണ് തൊടുപുഴയിലെ ഗസ്റ്റ് ഹൗസില്‍ തങ്ങാന്‍ തീരുമാനിച്ചത്.
മൂന്നാറില്‍ ഭൂമി കയ്യേറ്റമുണ്ടായ സ്ഥലങ്ങള്‍ കേന്ദ്രമന്ത്രി സന്ദര്‍ശിച്ചിരുന്നു. ചിത്തിരപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപത്തെ കെഎസ്ഇബി ഭൂമിയിലെ കയ്യേറ്റങ്ങളാണ് മന്ത്രി ആദ്യം സന്ദര്‍ശിച്ചത്. മൂന്നാറിലെ കയ്യേറ്റങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു .
https://www.facebook.com/Malayalivartha
























