ജിഷ്ണു കേസ്: ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ പ്രവീണിനെയും ഡിബിനെയും അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് വ്യക്തമാക്കി

നെഹ്‌റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേസിലെ നാലാം പ്രതി പ്രവീണ്‍, അഞ്ചാം പ്രതി ഡിബിന്‍ എന്നിവരെ അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാവുന്നത് വരെ അറസ്റ്റു ചെയ്യില്ലെന്ന് പൊലീസ് ഹൈക്കോടതിക്ക് വാക്കാല്‍ ഉറപ്പു നല്‍കി. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.
അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതിന് മുമ്പ് നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേലിനെ അറസ്റ്റു ചെയ്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ പരാതി നല്‍കി.
https://www.facebook.com/Malayalivartha
























