മഹിജയുടെ നിരാഹാരം: ഡി.ജി.പിയെ മാറ്റിയോ എന്ന് സുപ്രീംകോടതിയുടെ പരിഹാസം

ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെതിരെ ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ പരിഹാസവുമായി സുപ്രീംകോടതി.
പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നിരാഹാരം കിടന്നപ്പോള്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റിയോ എന്നായിരുന്നു ജസ്റ്റിസ് മദന്‍ ബി.ലോകൂറിന്റെ ചോദ്യം. അഞ്ച് ദിവസം മഹിജ നിരാഹാരം കിടന്നത് എല്ലാവരും കണ്ടതല്ലേ. ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവം മാദ്ധ്യമങ്ങളില്‍ നിന്ന് അറിഞ്ഞുവെന്നും കോടതി പറഞ്ഞു.
കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് നിരാകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























