പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കി; ഓര്‍ഡിനന്‍സിന് അംഗീകാരം

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങളിലും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലും പത്താം ക്ലാസ് വരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്നതിന് നിയമ നിര്‍മാണം നടത്തുന്നതിനുള്ള കരട് ഓര്‍ഡിനന്‍സിന് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
നേരത്തെ, പ്ലസ് ടു വരെ മലയാളം നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ചില അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാള പഠനത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന പരാതിയുമുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് അടിയന്തരമായി നിയമം കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വരുന്ന അദ്ധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കും.
https://www.facebook.com/Malayalivartha






















