നന്തന്‍കോട് കൂട്ടക്കൊല; അനാഥമായി പത്തുകാണിയിലെ എസ്‌റ്റേറ്റ്, ഭാവിയറിയാതെ സൂക്ഷിപ്പുകാരന്‍

അവധിദിനങ്ങള്‍ ആഘോഷമാക്കാന്‍ ഇനി ഉടമയെത്തില്ലെന്ന സത്യത്തോടു പൊരുത്തപ്പെടാന്‍ ഇനിയും എസ് നാടാര്‍ക്കായിട്ടില്ല. കഴിഞ്ഞ ദിവസം നന്തന്‍കോട്ട് വീടിനുള്ളില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്രഫ. രാജതങ്കത്തിന്റെ പത്തുകാണിയിലെ എസ്‌റ്റേറ്റ് സൂക്ഷിപ്പുകാരനാണു നാടാര്‍.
മൂന്നു വര്‍ഷം മുമ്പാണ് ഇരുപത് ഏക്കറോളം വരുന്ന റബര്‍ എസ്‌റ്റേറ്റ് കളിയിക്കാവിളയിലുള്ള സുഹൃത്തു വഴി പ്രഫ. രാജതങ്കം വിലയ്ക്കു വാങ്ങിയത്. മാസത്തില്‍ ഒരു ദിവസം എസ്‌റ്റേറ്റിലെത്തുന്നതു രാജതങ്കത്തിനു നിര്‍ബന്ധമായിരുന്നു. 25 ദിവസം മുമ്പാണ് അവസാനമായി ഉടമയെത്തിയത്.
മൂന്നു വര്‍ഷത്തിനിടയില്‍ കഴിഞ്ഞ ക്രിസ്മസ് കാലത്തു മാത്രമാണു മകന്‍ കാഡല്‍ ജീന്‍സണ്‍ മാതാപിതാക്കള്‍ക്കൊപ്പം എസ്‌റ്റേറ്റിലെത്തിയത്. പ്രധാന കൃഷി റബറാണെങ്കിലും വാഴയും പച്ചക്കറിയും ഇവിടെ കൃഷിചെയ്യുന്നുണ്ട്. ഇതിനു പുറമെ വെള്ളറട കുരിശുമലയ്ക്കു സമീപം മൂന്നേക്കറോളം സ്ഥലവും വീടും ഉള്ളതായും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha

























