ശക്തമായ നിലപാടുമായി സര്‍ക്കാര്‍; മലയാളം പഠിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ 5000 രൂപ പിഴ; മലയാളം പഠിപ്പിക്കാന്‍ വിസമ്മതിക്കുന്ന സ്‌കൂളുകളുടെ എന്‍.ഒ.സി റദ്ദാക്കും

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നതിന് വിലക്ക് പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ പ്രധാന അദ്ധ്യാപകന്‍ 5000 രൂപ പിഴ അടയ്‌ക്കേണ്ടിവരും. സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതായും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങളിലും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലും പത്താം ക്ലാസ് വരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കണം. നേരത്തെ, പ്ലസ് ടു വരെ മലയാളം നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ചില അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാള പഠനത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന പരാതിയുമുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് അടിയന്തരമായി നിയമം കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വരുന്ന അദ്ധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കും. സ്‌കൂളുകളില്‍ ഏതെങ്കിലും പ്രത്യേക ഭാഷയേ സംസാരിക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്ന ഉത്തരവുകളോ ബോര്‍ഡുകളോ പ്രചാരണങ്ങളോ പാടില്ല. മലയാളം പഠിപ്പിക്കാന്‍ വിസമ്മതിക്കുന്ന സ്‌കൂളുകളുടെ എന്‍.ഒ.സി റദ്ദാക്കും.
നമ്മുടെ മാതൃഭാഷ മറന്നുകൊണ്ട് ഇംഗ്ലീഷ് പോലെ മറ്റു ഭാഷകൾക്ക് പ്രാധാന്യം നല്‍കിവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിയമം കൂടിയേ പറ്റു. അല്ല എങ്കില്‍ വരും തലമുറ മാതൃഭാഷ മറന്ന് മറ്റൊരു ഭാഷയെ കൈയടക്കി വളര്‍ന്നു വരുന്ന ഒരു തലമുറയേയെ ആകും കാണാന്‍ സാധിക്കുക.
https://www.facebook.com/Malayalivartha

























