നന്തന്‍കോട് കൂട്ടക്കൊല: പരീക്ഷിച്ചത് 'ആസ്ട്രല്‍ പ്രൊജക്ഷന്‍' എന്ന് കേഡല്‍

നന്തന്‍കോട് കൂട്ടക്കൊല പരീക്ഷമെന്ന് കേഡല്‍ ജീന്‍സണിന്റെ മൊഴി. ശരീരത്തില്‍ നിന്ന് മനസിനെ മറ്റൊരു ലോകത്തെത്തിക്കാനുള്ള ആസ്‌ട്രോ പ്രൊജക്ഷന്‍ എന്ന പരീക്ഷണമായിരുന്നു കൊലപാതകത്തിന് പിന്നിലെന്ന് കേഡല്‍ മൊഴി നല്‍കി. ഇയാളുടെ ചോദ്യംചെയ്യല്‍ രഹസ്യകേന്ദ്രത്തില്‍ തുടരുകയാണ്. പത്ത് വര്‍ഷത്തിലേറെയായി കുടുംബാംഗങ്ങള്‍ അറിയാതെ സാത്താന്‍ സേവ നടത്തുകയായിരുനെന്നാണ് കേഡല്‍ ജീന്‍സണ്‍ പൊലീസിന് മൊഴി നല്‍കിയത്.
ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടില്‍ എത്തിയശേഷം ഇന്റര്‍നെറ്റിലൂടെയാണ് സാത്താന്‍ സേവയുടെ ഭാഗമായത്. ശരീരത്തെ കുരുതി നല്‍കി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണ് താന്‍ നടത്തിയതെന്നും കേഡല്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഒരേ ദിവസം തന്നെ നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുനെന്നും പ്രതി പറഞ്ഞു. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ പൂര്‍ണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
എന്താണ് ആസ്ട്രല്‍ പ്രോജെക്ഷന്‍ ?
മരിച്ചയാളുടെ ആത്മാവിന്റെ സഞ്ചാരത്തെയാണ് ആസ്ട്രല്‍ പ്രോജെക്ഷന്‍ എന്ന് പറയുന്നത്. മനുഷ്യന്റെ ശരീരത്തിന്റൈ സഹായമില്ലാതെ ഈ പ്രപഞ്ചം മുഴുവന്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് ഇതിലൂടെ വിശ്വസിക്കുന്നത്.
https://www.facebook.com/Malayalivartha

























