ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ഒത്തുതീര്‍പ്പായതില്‍ കാനം രാജേന്ദ്രന്‍ വഹിച്ച പങ്ക് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുന്നു

ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിവന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വലിയ പങ്കുവഹിച്ചു എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ കാനം ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാനം രാജേന്ദ്രന്‍ സമരം തീരുന്നതില്‍ ഒരു പങ്കും വഹിച്ചിട്ടില്ല. കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ കാനം സംസാരിച്ചിരുന്നുവെന്നും താങ്കളോട് സംസാരിച്ചില്ലേ എന്നുളള ചോദ്യത്തിന് തന്നോട് കാനം സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.
ജിഷ്ണു പ്രണോയിയുടെ കുടുംബവുമായി സീതാറാം സംസാരിച്ചുവെന്ന് പ്രചരിച്ച വാര്‍ത്തകളെക്കുറിച്ചും പിണറായി വിശദീകരിച്ചു. ജിഷ്ണു പ്രണോയിയുടെ വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സീതാറാം യെച്ചൂരിയെ ഒരു അഭിഭാഷകന്‍ കാണാന്‍ ചെന്നിരുന്നു. ഇയാള്‍ കാണാന്‍ അനുവാദം ചോദിച്ചപ്പോള്‍ സീതാറാം തന്നെ വിളിച്ചു ചോദിച്ചിരുന്നു. തനിക്ക് അയാളെ അറിയില്ലെന്നും നിങ്ങള്‍ സംസാരിക്കുവെന്നാണ് മറുപടി നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമരത്തിന്റെ സൂത്രധാരനായ ജിഷ്ണുവിന്റെ അമ്മാവന്‍ ഒരാളുണ്ട്. അയാള്‍ പറഞ്ഞതില്‍ നിന്നും ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്നു. ഇയാളെ വിളിച്ച് സംസാരിക്കാന്‍ പറയണമെന്നുളള നിര്‍ദേശവുമാണ് താന്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീടാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു, അഡ്വ.കെ.വി സോഹന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കായി ജിഷ്ണുവിന്റെ കുടുംബത്തെ സമീപിക്കുന്നത്. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തുമായി നേരത്തെ ബന്ധമുളള എം.വി ജയരാജനും ആശുപത്രിയില്‍ എത്തി സംസാരിച്ചുവെന്ന കാര്യവും മുഖ്യമന്ത്രി വിശദീകരിച്ചു.
സമരം ഒത്തുതീര്‍പ്പായ ദിവസം അതിലേക്ക് നയിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് കാനം രാജേന്ദ്രനായിരുന്നു. സമരം ഒത്തുതീര്‍പ്പായതില്‍ കാനത്തിന്റെ പങ്ക് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സമരം അവസാനിച്ചതില്‍ കാനത്തിന് പങ്കില്ലെന്ന് മുഖ്യമന്ത്രി തുറന്നുപറയുന്നത്.
https://www.facebook.com/Malayalivartha

























