മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു ; ഒരു മരണം

മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 5.30ന് എം.സി.റോഡില്‍ കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷന് സമീപമായിരുന്നു അപകടം. പത്തനംതിട്ട റാന്നി വാഴയാര്‍ കളത്തൂര്‍ ഈട്ടിനില്‍ക്കുന്നതില്‍ അലക്‌സ് (45) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആന്‍സിന്‍ (10), ആന്‍സിമോള്‍ (6), അനിത (40), കുഞ്ഞൂഞ്ഞ് (60), ആന്റോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അന്‍സിന്റെയും ആന്‍സിമോളുടെയും പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ അഞ്ചു പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം ഉണ്ടായ ഉടനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലക്‌സിന്റെ ജീവന്‍ രക്ഷിക്കാനായില്ല.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അലക്‌സ് മരിച്ചിരുന്നു. കാര്‍ ഓടിച്ചിരുന്നത് അലക്‌സ് ആയിരുന്നു. ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം മലയാറ്റൂരില്‍ പോയി മടങ്ങി വരവെയാണ് ഇവരുടെ കാര്‍ കോട്ടയത്തു നിന്നു മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാര്‍ തകര്‍ത്താണ് അലക്‌സിനെയും മറ്റുള്ളവരെയും പുറത്തെടുത്തത്.
https://www.facebook.com/Malayalivartha

























