എടിഎമ്മില്‍ പലയിടത്തും പണമില്ല... നെട്ടോട്ടമായി ജനങ്ങള്‍

നോട്ട് ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ എടിഎം കൗണ്ടറുകള്‍ വീണ്ടും പ്രശ്‌നത്തില്‍. നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് പിന്നാലെ നേരിടേണ്ടി വന്നതിന് സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ തുക ആര്‍.ബി.ഐ നല്‍കാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് എസ്.ബി.ഐ അധികൃതരുടെ വിശദീകരണം.
കോട്ടയം ജില്ലയില്‍ മാത്രം പഴയ എസ്ബിടിയുടെ 150 എടിഎം കൗണ്ടറുകളും എസ്ബിഐക്ക് കീഴില്‍ 33 കൗണ്ടറുകളുമാണുള്ളത്. മറ്റു ബാങ്കുകളുടെ ഉള്‍പ്പെടെ 300 ഓളം എടിഎമ്മുകളുണ്ടെങ്കിലും നിലവില്‍ ഇവയില്‍ ഭൂരിഭാഗവും കാലിയാണ്.
വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് നോട്ടുക്ഷാമം രൂക്ഷമായിരിക്കുന്നത്. എടിഎമ്മുകളില്‍ നിക്ഷേപിക്കാന്‍ മുമ്പ് ആര്‍ബിഐയില്‍ നിന്നും 100 കോടി വരെ അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ന് അത് 30 കോടി പോലും ലഭിക്കാതായി.
https://www.facebook.com/Malayalivartha

























