കാനത്തിന്റെ മറുപടിയിൽ തിളച്ചു കേരള രാഷ്ട്രീയം. പിണറായി ചോദിച്ചത് പണ്ട് മുതലാളിമാര്‍ ചോദിച്ച ചോദ്യം

തിരുവനന്തപുരം: കളി കാനത്തോട് വേണ്ട. ആഞ്ഞടിച്ചു സി പി ഐ. മാവോയിസ്റ് കൊലപാതകം മുതൽ എണ്ണി പറഞ്ഞു കാനം. പി ജയരാജനും,എം എം മണിക്കും അതെ നാണയത്തിൽ തിരിച്ചടി.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് എതിരായ മര്‍ദനത്തില്‍ പോലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 'സമരം കൊണ്ട് എന്തുനേടി' എന്നത് മുമ്പ് സമരം നടത്തിയിരുന്ന തൊഴിലാളികളോട് മുതലാളിമാര്‍ ചോദിച്ചിരുന്ന ചോദ്യമാണെന്ന് കാനം പറഞ്ഞു. സമരം അനാവശ്യമായിരുന്നെന്നും എന്തുനേടാനായിരുന്നു സമരമെന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു.
മഹിജയുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ കാനത്തിന് പങ്കില്ലെന്ന പിണറായിയുടെ പ്രസ്താവനയ്ക്കും കാനം മറുപടി നല്‍കി. താന്‍ അങ്ങനെ അവകാശപ്പെട്ടിട്ടില്ലെന്നും അതിന്റെ ക്രെഡിറ്റ് വേണ്ടെന്നും കാനം പറഞ്ഞു. താന്‍ മുഖ്യമന്ത്രിയുമായല്ല സിപിഎം സെക്രട്ടറിയുമായാണ് ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയിരുന്നതെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് എതിരായ പോലീസ് നടപടിയില്‍ സിപിഐയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം പ്രകാശ് കാരാട്ടും രംഗത്തെത്തിയിരുന്നു. സഖ്യകക്ഷികള്‍ പ്രതിപക്ഷത്തല്ലെന്ന് ഓര്‍ക്കണമെന്നും കാരാട്ട് പറഞ്ഞിരുന്നു. കാരാട്ടിന്റെ പരസ്യപ്രസ്താവനയ്ക്ക് പരസ്യമറുപടി എന്ന മുഖവുരയോടെയാണ് കാനം പത്രസമ്മേളനം ആരംഭിച്ചത്. തങ്ങളുടേത് പ്രതിപക്ഷ നിലപാടല്ലെന്നും ഇടതുപക്ഷത്തിന്റെ നിലപാടാണെന്നു പറഞ്ഞ കാനം തങ്ങള്‍ക്ക് വിയോജിപ്പുള്ള ഓരോ വിഷയവും എടുത്തുപറഞ്ഞ് വിശദീകരണം നല്‍കി.
നിലമ്പൂരില്‍ പോലീസ് മാവോവാദികളെ വധിച്ച സംഭവം, യുഎപിഎ നിയമം, മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപരിധിയില്‍ നിന്നൊഴിവാക്കല്‍, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് എതിരായ പോലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങള്‍ ഓരോന്നായി എടുത്തുപറഞ്ഞാണ് കാനം അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തമാക്കിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാടുകളില്‍ നിന്ന് സര്‍ക്കാരിനെ തടയുക എന്നതാണ് എതിര്‍ നിലപാടുകളുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























