തിരുവനന്തപുരം കരകുളം കായ്പ്പാടിയില്‍ വീട്ടിനുള്ളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു; നാല് വയസുള്ള മകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തിലെ കായ്പ്പാടിയില്‍ വീട്ടിനുള്ളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു. ചെമ്പകശേരി സലീമിന്റെ ഭാര്യ സജിന, ആറ് മാസം മാത്രം പ്രായമുള്ള സഫാമ,, മൂന്ന വയസ്സുള്ള ഫര്‍സാന എന്നിവരാണ് മരിച്ചത്.
നാല് വയസ്സ് പ്രായമുള്ളമകന്‍ ഇര്‍ഫാന്‍അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന്റെ പിന്‍ഭാഗത്തെ മതിലും മണ്ണും ഇടിഞ്ഞാണ് അപകടം.ശകതമായ മഴയുംകാറ്റും ഈ മേഖലയില്‍ രണ്ട് ദിവസ്സമായി തുടരുകയാണ്
മൃതദേഹങ്ങള്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രി, പേരൂര്‍ക്കട ജില്ലാ ആശുപത്രി, തിരുവനന്തപുരം എസ് എ ടി ആശുപത്രി എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നു
https://www.facebook.com/Malayalivartha


























