സി പി ഐ യെ പിന്തുണച്ച് വി എസ് രംഗത്തെത്തും... എം.എം.മണിക്കും ജയരാജനുമെതിരെ സിപിഐ കൂടുതല്‍ ശക്തമായി രംഗത്തെത്തും; നിസഹായനായി പിണറായി വിജയന്

സി പി ഐ യുടെ നിലപാടിനെ അനുകൂലിച്ച് വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തും. കാനം ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനു മുമ്പ് വി എസുമായി സംസാരിച്ചതായാണ് വിവരം.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു. എം.എം.മണിക്കും ജയരാജനുമെതിരെ വരും മണിക്കൂറുകളില്‍ സി പി ഐ കൂടുതല്‍ ശക്തമായി രംഗത്തെത്തുമെന്നാണ് സൂചന.
മൂന്നാറില്‍ യാതൊരു വിട്ടുവീഴ്ചക്കും നില്‍ക്കേണ്ടതില്ലെന്നാണ് സി പി ഐ തീരുമാനം. ലോ അക്കാദമി സമരം മുതല്‍ ഇരു പാര്‍ട്ടികളും കലഹത്തിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ മുതലാളിയായി വിശേഷിപ്പിച്ച കാനം, സര്‍ക്കാരിനെതിരെയും രംഗത്തെത്തി. മൂന്നാര്‍ സബ് കളക്ടറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച റവന്യുമന്ത്രിക്കെതിരെ എംഎല്‍എ രാജേന്ദ്രന്‍ രംഗത്തെത്തി.
കാനം രാജേന്ദ്രന്റെയും സിപിഐ യുടെയും എല്ലാ നീക്കങ്ങള്‍ക്കും തന്റെ പിന്തുണയുണ്ടെന്ന് വിഎസ്, സിപിഐയെ അറിയിച്ചിട്ടുണ്ട്. വി എസിന്റെ പിന്തുണ കാനത്തിനുണ്ടെന്ന കാര്യം പിണറായിക്കും അറിയാം. പിണറായിയുമായി അടുപ്പം പുലര്‍ത്തുന്ന മന്ത്രി സുനില്‍കുമാറാകട്ടെ ഒരു വിവാദത്തിലും ഉള്‍പ്പെടാതെ മാറി നില്‍ക്കുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ മഹിജയെയും ശ്രീജിത്തിനെയും അനുകൂലിച്ച കാനത്തിനെതിരെ പിണറായിയില്‍ രോഷം നുരയുന്നു. എന്നാല്‍ നിരായുധനും നിസഹായനുമായി നില്‍ക്കാന്‍ മാത്രമേ പിണറായിക്ക് കഴിയുന്നുള്ളു.
ഇ.പി. ജയരാജന്റെ ഉദ്ദേശം പിണറായി വിജയന്‍ സര്‍ക്കാരിനെ അട്ടിമറിക്കലാണെന്ന് സൂചനയുണ്ട്. തന്നെ നിര്‍ണായക ഘട്ടത്തില്‍ സഹായിക്കാത്ത പിണറായിക്കും കോടിയേരിക്കുമെതിരെയാണ് ഇപിയുടെ ഓരോ നീക്കങ്ങളും. കാനം പറഞ്ഞ മറുപടിക്ക് ഇ.പി. ഉടന്‍ തിരിച്ചടി നല്‍കിയത് വിഷയങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ വേണ്ടിയാണ്. സി പി ഐ യും സി പി എമ്മും തമ്മിലുള്ള തര്‍ക്കം സജീവമായി നിര്‍ത്താനാണ് സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയിലെ ഒരു വിഭാഗത്തിന്റെ ശ്രമം.
https://www.facebook.com/Malayalivartha


























