വിഷുവിന്റെ ആഘോഷപ്പൊലിമ കെടുത്തി

സംസ്ഥാനത്തെ ഭൂരിഭാഗം എ.ടി.എമ്മുകളും കാലിയായത് വിഷുവിന്റെ ആഘോഷപ്പൊലിമ കെടുത്തി. നോട്ട് പ്രതിസന്ധി വിഷുവിപണിയെ സാരമായി ബാധിച്ചു. വിപണിയില്‍ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞത് കച്ചവടത്തെ ബാധിച്ചുവെന്ന് വ്യാപാരികളും പറയുന്നു.
ഇന്നലെ ബാങ്കുകളില്‍ ജീവനക്കാരുടെ ഹാജര്‍ നിലയും കുറവായിരുന്നു. മിക്ക ബാങ്കുകളും സ്വര്‍ണ്ണപ്പണയം സ്വീകരിച്ചില്ല. ഇതും മലയാളികള്‍ക്ക് തിരിച്ചടിയായി. ചരിത്രത്തിലെ തന്നെ വലിയ പ്രതിസന്ധിയാണ് ഇത്തവണ വിഷു വിപണി നേരിട്ടത്. നാലുനാള്‍ മുമ്പ് മാത്രമാണ് വിപണി ഉണര്‍ന്നത്. നാമമാത്രമായ തിരക്കാണ് വിഷുത്തലേന്ന് പോലും അനുഭവപ്പെട്ടത്. മേടച്ചൂടിനെ തണുപ്പിക്കാന്‍ വേനല്‍മഴ പെയ്‌തെങ്കിലും വിഷുവിപണി മലയാളിക്ക് പൊള്ളുന്നതായിരുന്നു.
പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കുമുള്‍പ്പെടെ വിഷുത്തലേന്ന് വിലവര്‍ധനവുണ്ടായി. പതിവുപോലെ വഴിയോരക്കച്ചവടക്കാരും വിഷുവിന്റെ ഭാഗമായി നഗരങ്ങളിലെ പാതയോരങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. പക്ഷേ നോട്ട് പ്രതിസന്ധി ഇവര്‍ക്കും ദുരിതമായി. വസ്ത്ര വിപണിയില്‍ മാത്രമാണ് തിരക്ക് അനുഭവപ്പെട്ടത്. എങ്കിലും കച്ചവട കേന്ദ്രങ്ങളിലെവിടെയും മുന്‍വര്‍ഷങ്ങളിലേതു പോലെ തിരക്കനുഭവപ്പെടുന്നില്ല.
പച്ചക്കറി വിപണിയില്‍ ബീന്‍സ്, പയര്‍, ബീറ്റ്‌റൂട്ട് എന്നിവക്ക് 100 രൂപക്ക് മുകളിലാണ് വില. തക്കാളി, ഉളളി, വെണ്ടക്ക തുടങ്ങിയവ ന്യായ വിലക്ക് ലഭിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























