ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്ബ് കളക്ടറെ തടഞ്ഞ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്

ദേവീകുളത്തെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കള്കടര്‍ ശ്രീറാം വെങ്കിട്ട റാമിനെയും ഉദ്യോഗസ്ഥരെയും തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഇടുക്കി പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. പൊലീസിനെ അറിയിക്കാതെയാണ് സബ്ബ് കളക്ടര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനാല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ല. ജില്ലാ പൊലീസ് മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയിരുന്നു. കണ്ണൂരിലായിരുന്ന മുഖ്യമന്ത്രിയെ പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം.വി ജയരാജനെ ബന്ധപ്പെട്ടാണ് സബ്കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
ദേവികുളം ടൗണിന് സമീപത്തെ കച്ചേരി സെറ്റില്‍മെന്റിലെ പത്തുസെന്റ് സ്ഥലം ഒഴിപ്പിക്കാനാണ് സബ്കളക്ടര്‍ അഞ്ചംഗസംഘത്തെ നിയോഗിക്കുന്നത്. ഇവരെ സിപിഐഎം അംഗവും ദേവികുളം ഗ്രാമപഞ്ചായത്ത് അംഗവുമായ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തടയുകയും മര്‍ദിക്കുകയും ചെയ്തു. സംഘര്‍ഷം അറിഞ്ഞ് സ്ഥലത്തെത്തിയ സബ്കളക്ടറോടും സംഘം തട്ടിക്കയറി.റവന്യു ഉദ്യോഗസ്ഥരുടെ നടപടി തടസപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സബ്കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും പൊലീസുകാര്‍ അനുസരിക്കുകയുമുണ്ടായില്ല.
https://www.facebook.com/Malayalivartha


























