എ.കെ.ശശീന്ദ്രനെതിരെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതി ഇന്ന് കോടതി പരിഗണനയില്‍

ഫോണ്‍കെണി വിവാദത്തില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെതിരെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. എ കെ ശശീന്ദ്രന്‍ ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കോടതി എ കെ ശശീന്ദ്രനെതിരെ കേസ് റജിസ്റ്റ്ര്‍ ചെയ്തിരുന്നു.
എ.കെ.ശശീന്ദ്രന്‍ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായാണ് പരാതിയിലെ പരാമര്‍ശം. മുന്‍മന്ത്രിയുമൊത്തുള്ള ഫോണ്‍ സംഭാഷണം സ്റ്റിങ് ഓപ്പറേഷനായിരുന്നില്ലെന്നും യുവതി മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























