പന്ത് കെ.എം.മാണിയുടെ കോര്‍ട്ടിലേക്കോ? സിപിഐ ചാടിപ്പോയാല്‍ 6 എംഎല്‍എമാരുള്ള കെ.എം. മാണി സര്‍ക്കാരിനെ രക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്; ആലോചനകള്‍ സജീവം

കേരള രാഷ്ട്രീയത്തില്‍ വീണ്ടും കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിക്ക് പ്രസക്തി വര്‍ധിക്കുന്നു. സി പി ഐയും സി പി എമ്മും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് കെ.എം.മാണിയുടെ പ്രസക്തി വര്‍ധിക്കുന്നത്.
കെ.എം മാണിക്ക് ആറ് എം എല്‍ എ മാരുണ്ട്. സി പി ഐ, സര്‍ക്കാരുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ കെ.എം.മാണി വിചാരിച്ചാല്‍ മാത്രമേ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കഴിയുകയുള്ളു.
കെ.എം.മാണിയുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്താന്‍ പിണറായി ശ്രമിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. യു ഡി എഫിനെക്കാളും നല്ലത് എല്‍ ഡി. എഫാണെന്ന വിശ്വാസം മാണിക്കുമുണ്ട്.
ഇക്കാര്യം സി പി ഐ ക്ക് അറിയാം എന്നതുകൊണ്ടാണ് അവര്‍ കെ എം മാണിയെ നഖശിഖാന്തം എതിര്‍ക്കുന്നത്. കാനത്തിനാണ് ഏറെ വൈരാഗ്യം. സി പി ഐ യുമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ള ബന്ധം വഷളാകുമ്പോള്‍ പിണറായി കെ.എം. മാണിയെ തേടി പോകുമെന്നും കാനത്തിനറിയാം.
പിണറായിയെ സംബന്ധിച്ചടത്തോളം നിശബ്ദമായി സഹകരിക്കുന്ന ഘടകകക്ഷികളെയാണ് ആവശ്യം. എതിര്‍ക്കുന്ന ഘടക കക്ഷികളെ അദ്ദേഹം അംഗീകരിക്കില്ല. കേരളത്തിലെ ഏറ്റവും ശക്തനായ മുഖ്യമന്ത്രി എന്ന് ചരിത്രത്തില്‍ ഇടം നേടാന്‍ ശ്രമിക്കുകയാണ് പിണറായി വിജയന്‍.
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കേണ്ടി വന്നാലും വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് സി പി ഐ സ്വീകരിച്ചാല്‍ കെ.എം.മാണി എല്‍ ഡി എഫിലെത്തുമെന്നു കരുതാം. മാണിയെ കോണ്‍ഗ്രസുകാര്‍ ബാര്‍ കേസില്‍ കുടുക്കിയതാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം.
https://www.facebook.com/Malayalivartha


























