Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആള്‍മാറാട്ടം നടത്തി ബാങ്ക് ജീവനക്കാരനായ പീഡനകേസ് പ്രതിയെ തെളിവെടുപ്പിനായി കണ്ണൂരിലെത്തിക്കും

20 APRIL 2017 12:54 PM IST
മലയാളി വാര്‍ത്ത

ആള്‍വാര്‍ പീഡനക്കേസിലെ പ്രതി ബിട്ടി മൊഹന്തിയെ തെളിവെടുപ്പിനായി കണ്ണൂരിലെത്തിക്കും. പീഡനക്കേസില്‍ ജയ്പൂര്‍ ജയിലില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ബിട്ടിയെ പഴയങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത ആള്‍മാറാട്ടക്കേസുമായി ബന്ധപ്പെട്ടാണ് കണ്ണൂരിലെത്തിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ മുങ്ങി, ആള്‍മാറാട്ടം നടത്തി താമസിക്കുന്നതിനിടെ 2013 മാര്‍ച്ച് ഒന്പതിനാണ് ഒഡീഷ മുന്‍ ഡി.ജി.പി. മൊഹന്തിയുടെ മകനായ ബിട്ടിയെ പഴയങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത്. പഴയങ്ങാടി എസ്.ബി.ടിയില്‍ പ്രൊബേഷനറി ഓഫീസറായി ജോലി ചെയ്തിരുന്ന രാഘവ് രാജും ആള്‍വാര്‍ കേസ് പ്രതി ബിട്ടി മൊഹന്തിയും ഒരാള്‍ തന്നെയാണെന്നു തെളിയിക്കാനായി പഴയങ്ങാടി പോലീസ് ഡി.എന്‍.എ.പരിശോധന നടത്താന്‍ തീരുമാനിച്ചുവെങ്കിലും ഇതിനു കോടതി അനുമതി നല്‍കാത്തത് അന്വേഷണത്തിനു തിരിച്ചടിയായി. 

ജര്‍മന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഏഴു വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ ഒഡീഷ മുന്‍ ഡി.ജി.പി. മൊഹന്തിയുടെ മകനായ ബിട്ടിമൊഹന്തി കേരളത്തിലെത്തി രാഘവ് രാജെന്ന പേരില്‍ എം.ബി.എ. പഠനം പൂര്‍ത്തിയാക്കുകയും ബാങ്കില്‍ ജോലി നേടുകയുമായിരുന്നു. ഇതിനിടയില്‍ ബാങ്ക് അധികൃതര്‍ക്കും പോലീസിനും ലഭിച്ച ഊമക്കത്തുകളാണ് ഇയാള്‍ പിടിയിലാകാന്‍ വഴിയൊരുക്കിയത്. ആള്‍മാറാട്ടക്കേസില്‍ കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് ബിട്ടിയെ പീഡനക്കേസിലെ ബാക്കി ശിക്ഷ അനുഭവിക്കാനായി കൊണ്ടുപോയത്.

2013 ഡിസംബറില്‍ ജയ്പുര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റനുസരിച്ച് ബിട്ടിയെ ജയ്പുര്‍ കോടതിയില്‍ ഹാജരാക്കാനായി കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ നിന്നു ജയ്പൂര്‍ പോലീസിനു വിട്ടുകൊടുത്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബിട്ടിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ തിരികെ കൊണ്ടുവന്നു. അതിനിടെ കേരള ഹൈക്കോടതി ഉപോധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും അന്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലുമാണ്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ തുക അന്നു തന്നെ ബിട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ കെട്ടിവച്ചു. എന്നാല്‍ ഈ കോടതി ഉത്തരവുമായി കണ്ണൂരിലെത്തിയപ്പോള്‍, രാഘവ് രാജിനെതിരെ ജയ്പൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റുണ്ടെന്ന കാരണത്താല്‍ ജാമ്യം നിഷേധിച്ചു. രാഘവ് രാജിന് ആള്‍മാറാട്ടക്കേസ് പരിഗണിക്കുന്ന പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നേരത്തേ ജാമ്യം നല്‍കിയിരുന്നു. ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ ബിട്ടിക്കു പുറത്തിറങ്ങാനായില്ല. രക്തബന്ധത്തിലുള്ള ആരെങ്കിലും ജാമ്യം നില്‍ക്കണമെന്നും ജാമ്യക്കാരിലൊരാള്‍ക്കു കേരളത്തില്‍ ഭൂസ്വത്തുണ്ടായിരിക്കണമെന്നുമായിരുന്നു വ്യവസ്ഥ. ജാമ്യത്തിലിറങ്ങി മുങ്ങുന്നതു തടയുന്നതിനായിരുന്നു ഇത്. പിന്നീടാണ് അഡ്വ: നിക്കോളാസ് ജോസഫ് മുഖേന ബിട്ടി ഹൈക്കോടതിയെ സമീപിച്ചത്. ബിട്ടി മൊഹന്തിയും രാഘവ് രാജും ഒരാളാണെന്നു തെളിയിക്കാന്‍ കേരള പോലീസിനു സാധിച്ചിട്ടില്ല. വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം എന്നീ വകുപ്പുകളനുസരിച്ചാണ് കേരളത്തില്‍ കേസുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (1 hour ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (2 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends