Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡി.ജി.പിക്കും ആഭ്യന്തര വകുപ്പിനുമെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ;ബഹ്‌റയെ മാറ്റണമെന്ന് എല്‍.ഡി.എഫില്‍ ആവശ്യപ്പെടും

20 APRIL 2017 12:55 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെ ജനമധ്യത്തില്‍ അപഹാസ്യമാക്കുന്ന ഡി.ജി.പിക്കും ആഭ്യന്തര വകുപ്പിനുമെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടികളാണ് ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയില്‍നിന്നും ആഭ്യന്തര വകുപ്പില്‍നിന്നും ഉണ്ടായതെന്നാണ് സി.പി.ഐ വിലയിരുത്തല്‍. ഡി.ജി.പിയെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റണമെന്നാണ് പാര്‍ട്ടി നിലപാട്. ഇക്കാര്യം എല്‍.ഡി.എഫില്‍ ആവശ്യപ്പെടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

ക്രമസമാധാന നില തകര്‍ന്നുവെന്ന് പ്രതിപക്ഷത്തിന് പ്രചരിപ്പിക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനമാണ് പൊലീസില്‍ നിന്ന് ഉണ്ടാകുന്നത്. ജനങ്ങളും സര്‍ക്കാരിനെതിരായിട്ടുണ്ട്. അത് മലപ്പുറം ഉപതെരഞ്ഞെടുപ്പിലുള്‍പ്പെടെ പ്രകടമായി. ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയോട് കൈക്കൊണ്ട നടപടി പൊതുസമൂഹത്തിന് മുന്നില്‍ കളങ്കമുണ്ടാക്കി. യു.എ.പി.എ നിയമ പ്രകാരം െേകസടുക്കുന്നതിലും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.

കൊടുങ്ങല്ലൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് ആക്രമിക്കപ്പെട്ടതുള്‍പ്പെടെ സംസ്ഥാനത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളില്‍ സി.പി.എമ്മുകാരായ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് കൈക്കൊള്ളുന്നത്. പലയിടങ്ങളിലും എസ്.ഐമാര്‍ സ്വന്തംനിലക്ക് കാര്യങ്ങള്‍ തീരുമാനിക്കുകയാണ്. ഭരണം മാറിയെന്ന തോന്നല്‍ അവര്‍ക്കില്ല. ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടാല്‍ ഭരണം പരാജയപ്പെട്ടതിന് തുല്യമാണെന്നും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ചുരുങ്ങിയ കാലത്തെ ഭരണത്തില്‍ത്തന്നെ ഇത് പ്രകടമായെന്നും സി.പി.ഐ വിലയിരുത്തുന്നു.

സദാചാര പൊലീസിങ്, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കല്‍ തുടങ്ങി ക്രമസമാധാന പരിപാലനത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചു. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി മാസങ്ങളോളം പലരെയും ജയിലില്‍ അടച്ചശേഷം തെറ്റുപറ്റിയെന്ന് പറയുന്നത് വീഴ്ചയാണ്. ഇക്കാര്യം സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ രീതിയില്‍ പൊലീസിനെ കയറൂരി വിട്ടാല്‍ അത് സര്‍ക്കാറിന് ദോഷം ചെയ്യും. ഇക്കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടതുതന്നെയാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (1 hour ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (2 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends