Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ഒരു രാത്രി കിടക്ക പങ്കിട്ടാല്‍ നാല്‍പ്പതിനായിരത്തില്‍ കൂടുതല്‍ കിട്ടുന്ന രശ്മി നായരേ ...രശ്മി ആര്‍ നായര്‍ക്ക് ചുട്ട മറുപടിയുമായി ജവാന്‍

22 APRIL 2017 10:14 PM IST
മലയാളി വാര്‍ത്ത

ഒരു രാത്രി കിടക്ക പങ്കിട്ടാല്‍ നാല്‍പ്പതിനായിരത്തില്‍ കൂടുതല്‍ കിട്ടുന്ന രശ്മി നായരേ ..നിങ്ങളെ പോലെ ഉള്ളവര്‍ ഇങ്ങനെ പറയും.. കാരണം നിങ്ങളുടെ മാന്യത അത്രയേ ഉള്ളു... നിങ്ങളുടെ അഭിപ്രായത്തില്‍ ശമ്പളം ആണ് ഞങ്ങളുടെ താല്പര്യം എങ്കില്‍ ശമ്പളം ഇല്ലാതെ ഞങ്ങള്‍ സേവിക്കാന്‍ തയ്യാറാണ് ...ഇരുപത്തെട്ടു വയസ്സായി എനിക്ക് അതുവരെ വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയുമുണ്ട്..അവരേ നോക്കേണ്ട ചുമതല നിങ്ങള്‍ ഏറ്റെടുക്കണം.. സേവനമാണോ ജോലിയാണോ എന്ന് വിലയിരുത്താന്‍ നടക്കുന്നവരെ.... പറയാന്‍ എളുപ്പമാണ് ജീവിച്ച് കാണിക്ക് ..അതിന് നട്ടെല്ല് വേണം കൂടാതെ രക്തത്തില്‍ കുറച്ചു രാജ്യസ്‌നേഹവും...

പ്രിയപ്പെട്ടവരെ ഒന്നു കാണണമെന്നു തോന്നിയാലും അതിനു കഴിയാതെ കൊടുംചൂടും തണുപ്പും വകവെക്കാതെ രാജ്യത്തിനായി സ്വന്തം ജീവന്‍ ബലി നല്‍കാന്‍ തയ്യാറായും സേവനമനുഷ്ഠിക്കുന്നവരാണ് ഓരോ ജവാന്മാരും. പ്രതിബന്ധങ്ങളെയൊന്നും വകവെക്കാതെ രാവും പകലുമെന്നില്ലാതെ സേവനം നടത്തുന്ന അവര്‍ക്ക് രാജ്യസ്‌നേഹത്തെക്കുറിച്ച് ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. കശ്മീരില്‍ സൈന്യം മനുഷ്യമറയായി യുവാവിനെ ജീപ്പിന്റെ ബോണറ്റിനു മുന്നില്‍ കെട്ടിവച്ചു കൊണ്ടുപോയതിനെ പരിഹസിച്ച ചുംബനസമര സംഘാടക രശ്മി ആര്‍ നായര്‍ക്ക് ചുട്ട മറുപടി നല്‍കിയ ജവാന്റെ പോസ്റ്റ് വൈറലാകുന്നു. '' ഡിയര്‍ ചാണക സംഘീസ് കാശ്മീരില്‍ പട്ടാളം ജീപ്പിനു മുന്നില്‍ കെട്ടി വച്ച ആ നിസ്സഹായനായ ചെറുപ്പക്കാരനും അമ്മയുണ്ട്.'' എന്നതായിരുന്നു രശ്മിയുടെ ഫേസ്ബുക് പോസ്റ്റ. ഇതിനു മറുപടിയായി സജീവ് വാസുദേവ് എന്ന ബിഎസ്എഫ് ജവാന്‍ നല്‍കിയ ഫേസ്ബുക് പോസ്റ്റണ് വൈറലാകുന്നത്. ഒരു പട്ടാളക്കാരന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ ചുരുക്കെഴുത്താണ് സജീവിന്റെ ഫേസ്ബുക് പോസ്റ്റ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാംം

'ഞാന്‍ ഈ വെള്ളം കുടിക്കില്ല....ഇതിന് ബ്ലീച്ചിങ് പൗഡറിന്റെ ചുവയുണ്ട്..
സര്‍ ഞാന്‍ ഒന്ന് പുറത്തു പൊയ്‌ക്കോട്ടെ എനിക്ക് ഒരു മിനറല്‍ വാട്ടര്‍ വാങ്ങണം... എനിക്ക് ഈ വെള്ളത്തിന്റെ ചുവ ഇഷ്ടമല്ല....' അയാള്‍ എന്നേ നോക്കി ചിരിച്ചു.. മലയാളി ആയതുകൊണ്ട് എന്നോട് പോയി വാങ്ങി പെട്ടെന്ന് തിരികെ വരാന്‍ പറഞ്ഞു..എന്റെ ആദ്യ റിക്രൂട്ട്‌മെന്റാണ്.. പട്ടാള സിനിമയും; കുറച്ചധികം ദേശ സ്‌നേഹവും.. ആ യൂണിഫോമിനോടുള്ള ആത്മാര്‍ത്ഥമായ ഇഷ്ടവും കൂടി ആയപ്പോള്‍ പട്ടാളക്കാരനാകാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണ്.. ആര്‍മി സിനിമകള്‍ കാണുമ്പോള്‍ രോമാഞ്ചം ഉണ്ടാകാറുണ്ട്.. ജീവിതത്തില്‍ ആ സിനിമയിലെ ഹീറോയെ പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആലോചിച്ചിട്ടുണ്ട്...
ആദ്യ റിക്രൂട്ട്‌മെന്റില്‍ തന്നേ ആ ആഗ്രഹം പൂര്‍ത്തീകരിച്ചു.. ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുമ്പോള്‍ ആണ് ഞാന്‍ വീട് വിട്ടത്...പത്തൊന്‍പത് വയസ്സാണ് അന്നെനിക്ക്...ഒരുപാട് സന്തോഷത്തോടെയാണ് പോയത്..വീട്ടില്‍ അമ്മ ഉണ്ടാക്കിത്തരുന്ന വിഭവങ്ങള്‍ക്ക് രുചി പിടിക്കാത്തവരാണ് നമ്മളില്‍ പലരും ..അങ്ങനെയുള്ള ഒരാള്‍ക്ക് ഒരിക്കലും പട്ടാളക്യാമ്പിലെ ഭക്ഷണം പിടിക്കില്ല.. ദാല്‍ ഫ്രൈ ആണ് എന്നും.. അമ്മ രണ്ടു ദിവസം സാമ്പാര്‍ വച്ചാല്‍ പറയുമായിരുന്നു 'എന്നും ഈ സാമ്പാര്‍ മാത്രമേ ഉള്ളു..വേറൊന്നും വയ്ക്കില്ലേ.. എനിക്ക് ഇന്ന് ചോറ് വേണ്ട...എന്നൊക്കെ.. 'അന്ന് പിന്നേ ഭക്ഷണം കഴിക്കില്ല... അത് നമ്മളുടെ ഒരു വാശി ആണ്..

ആദ്യമൊക്കെ ക്യാമ്പിലെ ഭക്ഷണം കഴിക്കാതെ തള്ളി നീക്കി.. കുറേ നാളെടുത്തു ശരിയാകാന്‍... ട്രെയിനിംഗ് ജമ്മു കാശ്മീരില്‍ ആയിരുന്നു.... ട്രെയിനിങ് തുടങ്ങുന്നതിനു മുന്നേ ടൈഫോയ്ഡ് പിടിച്ചു.. ആറ് ദിവസമേ ഹോസ്പിറ്റല്‍ ചികിത്സയില്‍ കഴിഞ്ഞുള്ളു... അതില്‍ കൂടുതല്‍ ആയാല്‍ ട്രെയിനിങ് ചെയ്യാന്‍ കഴിയില്ല.. അങ്ങനെ ഏഴാം ദിവസം മുതല്‍ ഞാനും പോയി ട്രെയിനിങ് ഗ്രൗണ്ടില്‍... അത്യാവശ്യം നല്ല ഫിസിക്കല്‍ ഉണ്ടായിരുന്നെങ്കിലും എനിക്ക് 5 സാ റണ്ണിങ് ഒക്കെ ബാലികേറാമല ആയി..ഒരു വശത്തു ട്രെയിനിങ് ബുദ്ധിമുട്ടുകള്‍.. കൂടെ ചേച്ചിയുടെ കല്യാണം..
കല്യാണം ഒരു ഞായറാഴ്ച്ചയായിരുന്നു.. വീട്ടില്‍ പോകാന്‍ കഴിയില്ല.. തലേ ദിവസം വിളിച്ചപ്പോള്‍ അമ്മ കരയുന്നത് കേട്ടതാണ്.....വീട്ടില്‍ വിളിക്കണമെന്ന് പലവട്ടം തോന്നിയെങ്കിലും.. വിളിച്ചില്ല... ഒരു നല്ല ദിവസമായി കരയിക്കേണ്ടല്ലോ... ഉച്ചക്ക് ഉണ്ണാന്‍ ചോറ് എടുത്തെങ്കിലും കഴിക്കാന്‍ കഴിഞ്ഞില്ല... അന്ന് വൈകുന്നേരം വീട്ടില്‍ വിളിച്ചു..

സംസാരം കരച്ചിലിന്റെ വക്കില്‍ എത്തും എന്ന് കണ്ടപ്പോള്‍ ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു... അങ്ങനെ ട്രെയിനിങ് കഴിഞ്ഞു ... ആദ്യ പോസ്റ്റിംഗ് ചത്തീസ്ഗഡിലെ ബിജാപ്പൂര്‍ എന്ന ജില്ലയില്‍.. പോസ്റ്റിംഗ് ആയി പോകുമ്പോള്‍ അവിടെ ഉള്ളവര്‍ എല്ലാം ഞങ്ങളെ ഇനി കാണുമോ ആവോ എന്ന രീതിയില്‍ ആണ് നോക്കിയത്.. ഇടയ്ക്കിടക്ക് ബിജാപുരില്‍ നടക്കുന്ന ഏറ്റുമുട്ടലുകളില്‍ മരിച്ചുവീഴുന്ന ജവാന്‍മാരുടെ ശവശരീരങ്ങള്‍ അവിടെയാണ് വരുക.. നാട്ടില്‍ ഒരു നെറ്റ് വര്‍ക്ക് പ്രോവൈടര്‍ ശരിയല്ലെങ്കില്‍ അന്ന് തന്നെ വേറേ പ്രോവൈടറിലേക്ക് മാറുന്ന നമുക്ക് അറിയുമോ ബി എസ് എന്‍ എല്‍ ഒഴികേ ഒരു നെറ്റ് വര്‍ക്കും കിട്ടാത്ത സ്ഥലങ്ങളെക്കുറിച്ച്.. ഒരു ജില്ലയുടെ മൂന്ന് കിലോ മീറ്റര്‍ വിസ്തീര്ണത്തില്‍ മാത്രമേ അതും ലഭിക്കുള്ളുവെങ്കിലോ.... രണ്ടാഴ്ച കൂടുമ്പോള്‍ മൂന്നും നാലും ദിവസം നെറ്റ് വര്‍ക്ക് കാണില്ല.. ഒരു കേരളീയന്‍ ആയ എനിക്ക് ഇതെല്ലാം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു..

ബിജാപ്പുര്‍ ജില്ലയില്‍ നിന്നും മൂന്നു കിലോ മീറ്റര്‍ മുതല്‍ നെറ്റ് വര്‍ക്ക് ഇല്ല എന്ന് പറഞ്ഞിരുന്നു.. എങ്കിലും അറുപത് എഴുപത് കിലോ മീറ്റര്‍ വരേ ഓരോ ബെറ്റാലിയന്റെയും കമ്പനികള്‍ ഉണ്ട്.. ഒരു കമ്പനിയില്‍ ആകെ ഉള്ളത് ഒരു ഫോണാണ് അതില്‍ തന്നെ ഓഫീസ് ആവശ്യങ്ങളും നടക്കണം.. നൂറ്റിമുപ്പത്തഞ്ചു പേരടങ്ങുന്ന ഒരു കമ്പനിയില്‍ ലീവിനുപോയവരെയും പുറത്തു ഡ്യൂട്ടിക്ക് പോയവരേയും ഒഴിച്ചാല്‍ എണ്‍പത് പേര് കാണും കുറഞ്ഞത്.... ഫോണ്‍ വിളിക്കാന്‍ ക്യുവില്‍ നിന്നാല്‍ തന്നെ നമ്പര്‍ ആകുമ്പോഴേക്കും അടുത്ത ഡ്യൂട്ടിക്ക് പോകേണ്ട സമയമാകും... ആഴ്ച്ചയില്‍ ഒരിക്കല്‍ വീട്ടില്‍ വിളിച്ചു വിശേഷം അറിയാന്‍ കഴിഞ്ഞാല്‍ ഭാഗ്യം.. ഇനി വീട്ടില്‍ എന്തെങ്കിലും അത്യാവശ്യമായി ലീവിന് പോകണമെങ്കിലോ... അറിഞ്ഞ ഉടനേ അറുപത് കിലോമീറ്റര്‍ ചാടി കയറി വരാന്‍ കഴിയില്ല.. റോഡില്‍ എവിടെയാണ് മൈന്‍ ഉള്ളതെന്ന് അറിയില്ല.. ഈ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മൈന്‍ പൊട്ടിയാണ് മരിക്കാറുള്ളത്.. അത് കൊണ്ട് തന്നേ ഈ പറഞ്ഞ അറുപത് കിലോമീറ്റര്‍ വരെ ആളുകളെ വിന്യസിപ്പിച്ചു മാത്രമേ ഒരു മൂവ്‌മെന്റ് ഉണ്ടാകുള്ളൂ...

കാലത്തു പുറപ്പെട്ട് ബിജാപ്പൂര്‍ എത്തിയാലും ഉച്ച കഴിഞ്ഞാല്‍ അവിടെ നിന്നും ലീവിനു വിടുകയുമില്ല.. പത്തുപേര്‍ അടങ്ങുന്ന ഒരു പാര്‍ട്ടി ഉണ്ടെങ്കില്‍ മാത്രമേ വിടുള്ളു.. ഒരാളെ ഒറ്റക്ക് വിടില്ല.. എത്ര അത്യാവശ്യം ആയാലും മൂന്നോ നാലോ ദിവസം എടുക്കും വീട്ടില്‍ എത്താന്‍..
ഇനി ഡ്യൂട്ടി.. ഇരുപത് മുപ്പത് നാല്പത് എണ്‍പത്.... അല്ല നൂറ്റെണ്‍പത് കിലോ മീറ്റര്‍ വരെ നടന്നിട്ടുണ്ട്.. ഒന്നും രണ്ടും മൂന്നും അല്ല ..ഏഴു ദിവസം വരേ കാട്ടില്‍ കഴിഞ്ഞിട്ടുണ്ട്.. ഈ നടക്കുന്നത് കയ്യും വീശിയല്ല റൈഫിളും ഭക്ഷണവും വെള്ളവും എല്ലാം ചുമന്നാണ് ... വെള്ളവും ഭക്ഷണവും കുറയ്ക്കാം പക്ഷേ റൈഫിളും അതിന്റെ അമിനേഷനും കുറയ്ക്കാന്‍ കഴിയില്ല.. കട്ടിലില്‍ കിടക്കാതെ.. പുതപ്പില്ലാതെ ...ഉറങ്ങാത്ത എനിക്ക് മണ്ണില്‍ പോളിത്തീന്‍ ഷീറ്റ് വിരിച്ചു ഉറങ്ങിയാലും നല്ല ഉറക്കം വന്നു തുടങ്ങി... തണുപ്പ് കൂടിയാല്‍ ചുരുണ്ടുകൂടി എട്ട് പോലെ കിടക്കും.. കുറച്ചൊരാശ്വാസം കിട്ടുമല്ലോ.. റിക്രൂട്ട്‌മെന്റിന് പോയപ്പോള്‍ മിനറല്‍ വാട്ടറില്ലാതെ വെള്ളം കുടിക്കില്ല എന്ന് പറഞ്ഞ എനിക്ക് നെല്ല് വിളയുന്ന പാടത്തു കെട്ടിക്കിടക്കുന്ന വെള്ളവും ഇഷ്ടമാകാന്‍ തുടങ്ങി(ഇതിന്റെ കൂടെ ചേര്‍ത്തിട്ടുള്ള ഫോട്ടോ നോക്കിയാല്‍ മതി)... രണ്ടു മൂന്നു ദിവസം പഴകിയ റൊട്ടിക്ക് ചിക്കന്‍ ചില്ലിയും പൊറാട്ടയും കഴിക്കുമ്പോള്‍ കിട്ടുന്ന രുചിയേക്കാളും കൂടുതല്‍ രുചി തോന്നാന്‍ തുടങ്ങി.. വെടിയൊച്ചകളും രക്തത്തിന്റെ മണവും പരിചിതമായി... ഇന്നലെ കണ്ടവരെ ഇന്ന് കാണാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്... മുന്നില്‍ വെറും കൈയ്യകലത്തില്‍ മരണം വന്നു നിന്നിട്ടുണ്ട്.. ഒന്നല്ല പല തവണ... തോറ്റു കൊടുക്കാന്‍ മനസ്സിലായിരുന്നു.. അത് ഒരു വാശിയാണ്.. ധൈര്യമാണ്..നാട്ടില്‍ അടിയും പിടിയും നടത്തുന്ന ഒരുത്തനോ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി കുത്താനും കൊല്ലാനും പോകുന്നവനോ കിട്ടുന്ന ധൈര്യമല്ല.. സ്വന്തം രാജ്യത്തിനു വേണ്ടിയാണ് പൊരുതുന്നതെന്ന ധൈര്യം... എന്നും എന്റെ പുഞ്ചിരിക്കുന്ന മുഖം കാണാനും എന്നെ കാത്തിരിക്കാനും വീട്ടില്‍ ഒത്തിരി പേരും കുറച്ചു നല്ല സുഹൃത്തുക്കളും ഉണ്ട്..ചലനമറ്റ എന്റെ ശരീരത്തില്‍ നോക്കി വാവിട്ടുകരയേണ്ട അവസ്ഥയില്‍ അവരെ എത്തിക്കരുത് എന്ന ബോധം തരുന്ന ധൈര്യം ...
ഈ ബുദ്ധിമുട്ടുകള്‍ ഒന്നും പോരാതെ അഞ്ചു വര്‍ഷത്തില്‍ നാല് തവണ മലേറിയ വന്നു... ഒരു തവണ മലേറിയ വന്നാല്‍ എല്ലാം കൂടി പന്ത്രണ്ട് ഇഞ്ചക്ഷന്‍ ശരീത്തില്‍ കയറും.. ആറ് ദിവസം റെസ്റ്റും.. അത് കഴിഞ്ഞാല്‍ പിന്നെയും ഡ്യൂട്ടി തന്നെയാണ്... മാസത്തില്‍ ചിലപ്പോള്‍ ഇരുപത് ദിവസം വരെ കാട്ടിലാകും..ഡ്യൂട്ടി കഴിഞ്ഞു വന്നാല്‍ കാലില്‍ ലേശം പോലും തോലി കാണില്ല ..നനഞ്ഞ ഷൂവിലേക്ക് മണല്‍ത്തരികള്‍ കയറി ഉരഞ്ഞു തൊലി എല്ലാം അഴുകി പോയിട്ടുണ്ടാകും...
ആദ്യം എല്ലാം നല്ല ബുദ്ധിമുട്ടായിരുന്നു പിന്നീട് അതൊക്കെ ശീലമായി.. എന്റെ നെഞ്ചോട് ചേര്‍ന്നുകിടക്കുന്ന മെഡലുകള്‍ ആരും വെറുതെ തന്നതല്ല ..കഷ്ടപ്പാടിന്റെ... അധ്വാനത്തിന്റെ ഫലമാണ്.. ഞാന്‍ അതില്‍ അഭിമാനിക്കുന്നു..ഒരുപാട് ഇന്നേവരെ ഒരാളോടും പരാതി പറഞ്ഞിട്ടില്ല.. ബുദ്ധിമുട്ടുകള്‍ പറഞ്ഞിട്ടില്ല... സുഖമാണ് എന്ന് മാത്രമേ ആരോടും പറഞ്ഞിട്ടുള്ളൂ.. ഒരു പനി വന്നാല്‍ പോലും വീട്ടില്‍ അറിയിക്കാറില്ല.. നമ്മള്‍ കാരണം അവര്‍ വിഷമിക്കരുത് എന്ന് കരുതി.. സ്വന്തം ജീവിതം എഴുതാന്‍ പറഞ്ഞു.. പലരും... എഴുതിയിട്ടില്ല ഇതുവരെ.. ആദ്യമായാണ് ഈ തുറന്നെഴുത്ത്.. ഇത് എന്റെ മാത്രം കഥ അല്ല.. പല പട്ടാളക്കാരുടെയും കഥയാണ്..(ഇതിനോട് കൂടെ ചേര്‍ത്തിരിക്കുന്ന ഫൊട്ടോയില്‍ ഉള്ളത് ഞാന്‍ ആണ്, തിരിച്ചറിയാന്‍ ബുദ്ധിമുട്ട് കാണും കണ്ണ് കുഴിഞ്ഞു കവിളോട്ടി..ഒരു ഡ്യൂട്ടിക്കിടയില്‍ എടുത്തതാണ്).
പട്ടാളത്തില്‍ പോകുന്നത് നാല്‍പ്പതിനായിരം രൂപയോളം വരുന്ന ശമ്പളത്തിന് വേണ്ടിയാണെന്ന് പറഞ്ഞു പല കമന്റുകളും കാണാന്‍ ഇടയായി.. സേവനമല്ല ജോലിയാണിതെന്നും കേട്ടു.. നാല്‍പ്പതിന്നായിരം അല്ല രണ്ട് ലക്ഷം തരാം എന്ന് പറഞ്ഞാലും ഞങ്ങള്‍ അനുഭവിക്കുന്നതിന്റെ പകുതി ബുദ്ധിമുട്ട് അനുഭവിക്കാന്‍ തയ്യാറാകില്ല പലരും...
ഒരു രാത്രി കിടക്ക പങ്കിട്ടാല്‍ നാല്‍പ്പതിനായിരത്തില്‍ കൂടുതല്‍ കിട്ടുന്ന രശ്മി നായരേ ..നിങ്ങളെ പോലെ ഉള്ളവര്‍ ഇങ്ങനെ പറയും.. കാരണം നിങ്ങളുടെ മാന്യത അത്രയേ ഉള്ളു... നിങ്ങളുടെ അഭിപ്രായത്തില്‍ ശമ്പളം ആണ് ഞങ്ങളുടെ താല്പര്യം എങ്കില്‍ ശമ്പളം ഇല്ലാതെ ഞങ്ങള്‍ സേവിക്കാന്‍ തയ്യാറാണ് ...ഇരുപത്തെട്ടു വയസ്സായി എനിക്ക് അതുവരെ വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയുമുണ്ട്..അവരേ നോക്കേണ്ട ചുമതല നിങ്ങള്‍ ഏറ്റെടുക്കണം.. സേവനമാണോ ജോലിയാണോ എന്ന് വിലയിരുത്താന്‍ നടക്കുന്നവരെ.... പറയാന്‍ എളുപ്പമാണ് ജീവിച്ച് കാണിക്ക് ..അതിന് നട്ടെല്ല് വേണം കൂടാതെ രക്തത്തില്‍ കുറച്ചു രാജ്യസ്‌നേഹവും...

ജയ് ഹിന്ദ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (7 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (7 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (7 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (7 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (7 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (7 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (8 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (8 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (8 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (8 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (9 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (9 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (9 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (9 hours ago)

Malayali Vartha Recommends