Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതി പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി; സര്‍ക്കാര്‍ മാപ്പും പറഞ്ഞിട്ടില്ല; അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിലാണ് വ്യക്തത തേടിയത്

08 MAY 2017 10:34 AM IST
മലയാളി വാര്‍ത്ത

ഡിജിപി ടി.പി. സെന്‍കുമാര്‍ വിഷയത്തില്‍ ഇന്നും നിയമസഭ കലങ്ങിമറിഞ്ഞു. സെന്‍കുമാറിന് പൊലീസ് മേധാവിയായി പുനര്‍നിയമനം നല്‍കാനുള്ള സുപ്രീം കോടതി വിധിയില്‍ വ്യക്തത തേടിയതിന്റെ പേരില്‍ സര്‍ക്കാരിനു മേല്‍ പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 25,000 രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു നല്‍കാന്‍ മാത്രമാണ് സുപ്രീം കോടതി നിര്‍ദേശിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഈ പണം ബാലനീതി ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. പിഴ എന്ന വാക്ക് സുപ്രീം കോടതി ഉപയോഗിച്ചിട്ടില്ല എന്ന സാങ്കേതികതയില്‍ ഊന്നിയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

സെന്‍കുമാര്‍ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഈ നിലപാടു സ്വീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആവശ്യമായ വിശദീകരണം തേടുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഈ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ മാത്രം ഗൗരവകരമല്ലെന്നും അദ്ദേഹം മറുപടി നല്‍കി. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയില്‍ വ്യക്തത തേടി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതേസമയം, സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ ധാരണയായി.

അതിനിടെ, പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ നിബന്ധനകളോടെ അനുമതി നല്‍കി. കേസില്‍ സര്‍ക്കാരിനുണ്ടായ നാണക്കേട് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. കേസിന്റെ ചെലവിന് സര്‍ക്കാര്‍ നല്‍കുന്ന പണം പൗരന്‍മാരുടെ പണമാണ്. അതിനാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രം പ്രാധാന്യമുള്ളതാണ്. സുപ്രീം കോടതി സര്‍ക്കാരിന് പിഴ വിധിക്കുന്നത് അപൂര്‍വമായ സംഭവമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തോടെയാണ് നോട്ടീസിന് അനുമതി നല്‍കിയത്. ഇത്തരം വിഷയങ്ങള്‍ അടിയന്തരപ്രമേയത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഇത് ഒരിക്കല്‍ ചര്‍ച്ച ചെയ്ത വിഷയമാണ്. മാത്രമല്ല, വിഷയം കോടതിയുടെ പരിഗണനയിലുമാണെന്ന് സ്പീക്കര്‍ ഓര്‍മിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends