പരീക്ഷാ വിവാദം കത്തുന്നു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷനും: നീറ്റ് പരീക്ഷക്കും പത്തിലെ കണക്ക് പരീക്ഷയുടെ ഗതി വരുമോ?

നീറ്റ് പരീക്ഷക്ക് പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ഗതി വരുമോ എന്ന സംശയത്തില്‍ വിദ്യാര്‍ത്ഥികള്‍ .പത്താം ക്ലാസിലെ കണക്ക് പരീക്ഷയില്‍ സിലബസിനു പുറത്തുള്ള ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് പരീക്ഷ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു നടപടി.
നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ചതായുള്ള പരാതിയാണ് കമ്മീഷന്റെ ഇടപെടലിന് കാരണമാക്കിയത്. വിവസ്ത്രയാക്കി നടത്തിയ പരിശോധന ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവാദികള്‍ ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന കമ്മീഷന്‍ ദേശീയ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.
ദൃശ്യ പത്ര മാധ്യമങ്ങള്‍ പരിശോധനക്ക് വലിയ പ്രാധാന്യമാണ് നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് കമ്മീഷന്‍ ഇടപെട്ടത്.കണക്ക് പരീക്ഷ പോലെ നീറ്റ് പരീക്ഷയും ഒരിക്കല്‍ കൂടി നടത്തുമോ എന്ന ആശങ്കയും ചെറുതല്ല. വിവാദങ്ങള്‍ ഉണ്ടായാല്‍ സി ബി എസ് ഇ പോലുള്ള ഏജന്‍സികള്‍ക്ക് പരീക്ഷ റദ്ദ് ചെയ്യാനായിരിക്കും താത്പര്യം. സംസ്ഥാന കമ്മീഷന്റെ ആവശ്യം പരിഗണിച്ച് ദേശീയ കമ്മീഷന്‍ ഇടപെടുകയാണെങ്കില്‍ അത് അങ്ങനെ തന്നെ സംഭവിക്കും.
പരീക്ഷക്ക് ജയിച്ചില്ലെങ്കിലും അത് ഒരിക്കല്‍ കൂടി എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യമില്ല. പലരും ഒരു രസത്തിനു വേണ്ടിയാണ് പരീക്ഷ എഴുതിയത്. അഖിലേന്ത്യാ തലത്തില്‍ നടന്ന ഒരു പരീക്ഷക്ക് അനായാസ വിജയം സാധ്യമല്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്കറിയാം.
നീറ്റ് പരീക്ഷക്ക് ധരിക്കേണ്ട വസ്ത്രങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ യഥാസമയം മാധ്യമങ്ങള്‍ നല്‍കാന്‍ കഴിയാത്തതാണ് സി ബി എസ് ഇ ക്ക് പറ്റിയ അബദ്ധം. ദിനപത്രങ്ങളും ഇതിനു വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല.
മനുഷ്യാവകാശ ലംഘനം നടന്നു എന്നു തെളിയുകയാണെങ്കില്‍ പരീക്ഷ റദ്ദാക്കുകയായിരിക്കും പോംവഴി. അടിവസ്ത്രം അഴിച്ചുമാറ്റിയ വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ ചെന്നാല്‍ എന്ത് മാനസികാവസ്ഥയില്‍ പരീക്ഷയെഴുതും എന്ന ഒരൊറ്റ ചോദ്യം മതി പരീക്ഷ റദ്ദാക്കാന്‍. കേരളത്തിന്റെ സവിശേഷ കാലാവസ്ഥയെ കുറിച്ച് അറിയാത്തവരാണ് കേരളത്തില്‍ നീറ്റ് നടത്തിയതെന്ന് കരുതേണ്ടിയിരിക്കുന്നു.
അതിനിടെ പെണ്‍കുട്ടിയുടെ ബ്രാ തങ്ങള്‍ അഴിച്ചില്ലെന്നും അവര്‍ സ്വയം അഴിച്ചതാണെന്നും സിബിഎസ്ഇ ഡയറക്ടറേറ്റ് അനൗദ്യോഗികമായി അറിയിച്ചു.
https://www.facebook.com/Malayalivartha























