വിവാഹ ആഘോഷം പോലീസ് സ്റ്റേഷന്റെ പടികയറിയപ്പോള്‍...

വിവാഹ ദിവസം വധുവരന്മാരെ സ്വീകരിക്കാന്‍ സുഹൃത്തുക്കള്‍ ഒപ്പിച്ച പണി വധുവിനെയും വരനെയും പൊലീസ് സ്റ്റേഷന്‍ കയറ്റി. വിവാഹ ആഘോഷ യാത്രയ്ക്കായി ജെസിബി അലങ്കരിച്ചൊരുക്കിയ സുഹൃത്തുക്കള്‍ യുവാവിനെയും വധുവിനെയും ഈ ജെസിബിയില്‍ ഇരുത്തിയാണ് വീട്ടിലേയ്ക്കു എത്തിച്ചത്. ഇതോടെ ദേശീയ പാതയില്‍ ഗതാഗതക്കുരുക്കും ഉണ്ടായി.
തുടര്‍ന്നാണ് സംഭവത്തില്‍ വരനെതിരെ പൊലീസ് കേസെടുത്തത്. മണ്ണുമാന്തിയന്ത്രവും മറ്റു വാഹനങ്ങളും ഘോഷയാത്രയ്ക്കു ഉപയോഗിച്ചതിനെ തുടര്‍ന്നു ദേശീയ പാതയില്‍ ഗതാഗതക്കുരുക്കുണ്ടായി എന്ന് ആരോപിച്ചാണ് സംഭവത്തില്‍ കേസെടുത്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ പുന്നപ്ര പറവൂരിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങള്‍. ആലപ്പുഴയിലെ വിവാഹത്തിനു ശേഷം വരന്റെ വീട്ടിലെത്തിയ വധൂവരന്‍മാരെ വരന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ന്യൂജെന്‍ ശൈലിയില്‍ സ്വീകരിക്കുകയായിരുന്നു.
ജെസിബിയുടെ കയ്ക്കുള്ളില്‍ സുഹൃത്തുക്കള്‍ വരനെയും വധുവിനെയും കയറ്റിയിരുത്തിയ ശേഷം ബൈക്കുകളുടെയും കാറുകളുടെയും അകമ്പടിയോടെ വാഹനം ദേശീയ പാതയിലൂടെ വരന്റെ വീട്ടിലേയ്ക്കു കൊണ്ടു വരികയായിരുന്നു. ഇതോടെയാണ് മൂന്നു കിലോമീറ്ററിലധികം ദൂരം ദേശീയ പാതയില്‍ ഗതാഗത തടസമുണ്ടാകുകയും ചെയ്തു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പുന്നപ്രപൊലീസ് ഘോഷയാത്ര തടയുകയായിരുന്നു.
തുടര്‍ന്നു വരനെതിരെയും സുഹൃത്തുക്കള്‍ക്കെതിരെയും കേസും രജിസ്റ്റര്‍ചെയ്തു. മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമ ആലപ്പുഴ സ്വദശി സാംമോന്‍, ഡ്രൈവര്‍ കര്‍ണ്ണാടക സ്വദേശി ചിന്നപ്പന്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ പേരില്‍ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു.
https://www.facebook.com/Malayalivartha























