ബാര്‍കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ല കേസ് അവസാനിക്കുന്നു

കെ.എം.മാണി പ്രതിയായ ബാര്‍കോഴക്കേസ് അവസാനിക്കുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല. ഇതോടെ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലായി വിജിലന്‍സ് സംഘം. കോടതിയുടെ ഇടപെടല്‍ കൂടിയായതോടെ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും ഉറപ്പായി.
കെഎം മാണിയെ പ്രതിയാക്കി കുറ്റപത്രം നല്‍കാന്‍ മതിയായ തെളിവില്ല എന്ന് കാണിച്ച് യുഡിഎഫ് ഭരണകാലത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയ കേസിന് ഭരണമാറ്റത്തോടെയാണ് വീണ്ടും ജീവന്‍വച്ചത്. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിന് രണ്ടാമൂഴം ലഭിച്ചതോടെ വീണ്ടും അന്വേഷണമായി. പുതിയ തെളിവുകള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിക്കാതെ കഴിഞ്ഞ പതിനൊന്ന് മാസമായി അന്വേഷണം കടലാസില്‍ മാത്രമാണ്. ബാര്‍കോഴ ആരോപണം പുറത്തുവിട്ട ബിജു രമേശും െ്രെഡവര്‍ അമ്പിളിയും ആദ്യം നല്‍കിയ വിവരങ്ങളല്ലാതെയൊന്നും ഇപ്പോഴുമില്ല.
കെഎം മാണിക്ക് പണം എത്തിച്ച് നല്‍കിയവരെന്ന് ബിജു രമേശ് പേരെടുത്ത് പറഞ്ഞവരെല്ലാം അത് നിഷേധിച്ചു. ഭരണം മാറിയാല്‍ ബാറുടമകള്‍ ചിലതെല്ലാം തുറന്നുപറയുമെന്ന് കരുതിയവര്‍ക്കും തെറ്റി. വിജിലന്‍സ് ഡയറക്ടറായി എത്തിയതിന് പിന്നാലെ ജേക്കബ് തോമസ് നേരിട്ടും ബാറുടമകളില്‍ ചിലരെ ബന്ധപ്പെട്ടു. കോട്ടയത്തെ ജേക്കബ് കുര്യന്‍, പൊന്‍കുന്നത്തെ സാജു, ഡൊമിനിക് എന്നിവരെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മാണിക്കെതിരെ തെളിവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് കോടതിയില്‍ അപേക്ഷ നല്‍കിയത്. തെളിവില്ലെന്ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയ എസ്പി എസ് സുകേശനെ മാറ്റി പുതിയ അന്വേഷണ ഉദ്യോഗസ്ഥനെയും വച്ചു. ഇത്രയായിട്ടും പക്ഷെ ഒരു തെളിവും പുറത്തുവന്നില്ല. മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനും നിലപാട് അറിയിച്ചെങ്കിലും കേസ് അവസാനിപ്പിക്കാന്‍ ജേക്കബ് തോമസ് അനുമതി നല്‍കിയില്ല.
കെഎം മാണി നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി പലവട്ടം പുരോഗതി ചോദിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അവധിയില്‍ പ്രവേശിച്ചു. മറ്റൊരാള്‍ അന്വേഷണം ഏറ്റെങ്കിലും പുരോഗതിയൊന്നുമില്ല. ഒരുമാസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അന്ത്യശാസനം നല്‍കിയിരിക്കെ വിജിലന്‍സിന് പുതിയ മേധാവിയും എത്തിക്കഴിഞ്ഞു. ബാര്‍കോഴക്കേസില്‍ കടുംപിടുത്തം പിടിച്ച ജേക്കബ് തോമസിന്റെ മേല്‍നോട്ടം ഇല്ലാതെയാണ് ഇനി അന്തിമ റിപ്പോര്‍ട്ട് ഒരുങ്ങുന്നതെന്ന് ചുരുക്കം.
കെഎം മാണി ഇടത്തേക്ക് തിരിയുന്നുവെന്ന പ്രതീതി ശക്തമാകുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രിയ ജീവിതത്തെ പിടിച്ചുലച്ച കോഴക്കേസ് നനഞ്ഞ പടക്കമായി എരിഞ്ഞുതീരുന്നത്. തെളിവ് നല്‍കേണ്ടവര്‍ അതിന് തയ്യാറാകാത്തതിനാല്‍ മാത്രം ഉണ്ടാകുന്ന സ്വാഭാവിക അന്ത്യം. എന്നാല്‍ കോഴമാണിയെന്ന് വിളിച്ച് സമരജ്വാല തീര്‍ത്തവര്‍ക്ക് ഇനി അദ്ദേഹത്തെ ഇരുകൈയ്യുനീട്ടി സ്വീകരിക്കാവുന്ന സാഹചര്യം ഒരുങ്ങുന്നു എന്നതാണ് പ്രധാനം.
https://www.facebook.com/Malayalivartha























