നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം ഊരി പരിശോധന; നാല് അദ്ധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

മെഡിക്കല്‍, ഡന്റല്‍ പ്രവേശനത്തിനായി നടന്ന നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്‌റ് (നീറ്റ്) പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പരീക്ഷാ ഹാളിലേക്ക് കയറും മുമ്പേ ഡ്രസ് കോഡിന്റെ പേരില്‍ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ നാല് അദ്ധ്യാപികമാരെ സസ്‌പെന്റ് ചെയ്തു. കണ്ണൂര്‍ ടിസ്‌ക് സ്‌കൂളിലെ അദ്ധ്യാപികമാരെയാണ് സസ്‌പെന്റ് ചെയ്തത്. ഷീജ, ഷഫീന, ബിന്ദു,ഷിജിന എന്നിവരെ അന്വേഷണ വിധേയമായിട്ടാണ് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തത്. ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.
നേരത്തെ, അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കൂടാതെ, അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നേരത്തെ കേസെടുത്തിരുന്നു. മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് കമ്മിഷന്‍ കേസെടുത്തത്.
https://www.facebook.com/Malayalivartha























