കടപ്പുറം സുധാമണിക്ക് പട്ടാളക്കാര്‍ കാവല്‍നില്‍ക്കുമ്പോഴോ ബാലാ'... വീണ്ടും രശ്മി നായര്‍, പിന്നെ ബ്രാ

അമൃതാനന്ദമയി അമ്മക്ക് സെഡ് കാറ്റഗറി സുരക്ഷ നല്‍കിയതിനെ എതിര്‍ത്ത് സോഷ്യല്‍ മീഡിയ, ഒപ്പം രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും. കേന്ദ്രം സെഡ് കാറ്റഗറി സുരക്ഷ സമ്മാനിച്ച ആത്മീയ നേതാവാണ് മാതാ അമൃതാനന്ദമയി. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ സുരക്ഷയുള്ള ഏക വ്യക്തി എന്ന റെക്കോര്‍ഡും ഇനി അമൃതാനന്ദമയിക്ക് സ്വന്തം.കേന്ദ്ര സര്ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങളും പരിഹാസങ്ങളും പലവിധമാണ്. രശ്മി ആര് നായര് തന്നെ ആദ്യ വെടി പൊട്ടിച്ചുകഴിഞ്ഞു.അതിര്ത്തിയില് പട്ടാളക്കാര്‍ കാവല് നില്ക്കുമ്പോള് എന്ന പതിവ് സംഘി ഡയലോഗ് കടമെടുത്താണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതില്‍ അമൃതാനന്ദമയിയെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്ശവും കടന്നുവരുന്നുണ്ട്. അതിര്‍ത്തിയില് പട്ടാളക്കാര് കാവല നില്ക്കുമ്പോഴോ ബാലാ എന്ന ഡയലോഗ് ഇന്ന് മുതല് കടപ്പുറം സുധാമണിക്ക് പട്ടാളക്കാര് കാവല് നില്ക്കുമ്പോഴോ ബാലാ എന്ന് തിരുത്തിയതായി ജന്മഭൂമി അറിയിച്ചിട്ടുണ്ട് രശ്മി നായരുടെ വാചകങ്ങള്ഇങ്ങനെയാണ്.
അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷയൊരുക്കുന്നതിനെതിരെ രശ്മി നായരുടെ ഭര്ത്താവായ രാഹുല് പശുപാലനും രംഗത്തെത്തിയിട്ടുണ്ട്. അനുഗ്രഹം തോക്കിന് കുഴലിലൂടെ എന്നാണ് രാഹുല് പശുപാലന്റെ പോസ്റ്റ്
ഒറ്റ പോസ്റ്റ് കൊണ്ട് രശ്മി നായര് അവസാനിപ്പിച്ചിട്ടില്ല. സുധാമണിയെ കാണാന് പോകുമ്പോള്‍ മെറ്റല്‍ ഹുക്ക് ഉള്ള ബ്രാ ഇട്ടാല്‍ കുഴപ്പമുണ്ടോ എന്നാണ് അടുത്ത ചോദ്യം!
വള്ളിക്കാവിലെ സുധാമണിക്കും ശ്വാസം പിടിക്കും സ്വാമിക്കും സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്രെ! സ്വയം പ്രഖ്യാപിത ദൈവത്തിനും ആനയെ എടുക്കുന്ന അഭ്യാസിക്കും എന്തിനാടോ സിആര്പിഎഫിന്റെ സുരക്ഷ എന്നാണ് മാധ്യമ പ്രവര്ത്തകയായ സിപി അജിത ചോദിക്കുന്നത്.
നാല്പത് പേരെയാണ് അമൃതാനന്ദമയിയ്ക്കും ആശ്രമത്തിനും വേണ്ട സുരക്ഷയ്ക്കായി നിയോഗിക്കുക. അതില് 24 പേര്‍ അമൃതാനന്ദമയിക്കൊപ്പം എപ്പോഴും ഉണ്ടാകും എന്നാണ് റിപ്പോര്ട്ടുകള്‍ അമൃതാനന്ദമയിയുടെ യാത്രകള്ക്ക് രണ്ട് എസ്‌കോര്ട്ട് വാഹനങ്ങളും ഉണ്ടാകും. സിആര്പിഎഫ് കമാന്‌ഡോകള്ക്കാണ് സുരക്ഷാ ചുമതല.
https://www.facebook.com/Malayalivartha























