Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വറ്റല്‍മുളക്, ജീരകം, ഏലക്ക, മല്ലിയില എന്നിവയില്‍ മാരക രാസവസ്തുക്കളുടെ സാന്നിധ്യം കര്‍ശന നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍

11 MAY 2017 09:25 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ 2011ല്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച കീടനാശിനികള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മാരക കീടനാശിനികള്‍ കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കരുതെന്നും ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ കര്‍ശനമായ നടപടികളിലൂടെ തടയണമെന്നും കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു.

കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രഫനഫോസ്, മീഥൈല്‍ പാരത്തിയോണ്‍ തുടങ്ങിയവയുടെ സാന്നിധ്യം 11 ഭക്ഷ്യ സാമ്പിളുകളില്‍ കണ്ടെത്തിയത്. മല്ലിയില, ഏലക്ക, വറ്റല്‍മുളക്, ജീരകം തുടങ്ങിയവയിലാണ് രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കൂടുതലായി കണ്ടത്. വെള്ളായണി കാര്‍ഷിക കോളജാണ് പരിശോധന നടത്തിയത്. അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ രോഗാതുരമായ ഒരു ജനസമൂഹമായിരിക്കും വരുംവര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ ബാക്കിപത്രമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

മാരക കീടനാശിനികള്‍ ചേര്‍ത്ത ഭക്ഷണ വസ്തുക്കളുടെ വിപണനം തടയുന്നതിനാവശ്യമായ നടപടികള്‍ സംബന്ധിച്ച് കമ്മീഷന്‍ കൃഷിവകുപ്പ് സെക്രട്ടറിയില്‍ നിന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. നാലാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണം. കേസ് ജൂണില്‍ കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. ഭക്ഷ്യവസ്തുക്കളുടെ പരിശോധനാ ഫലം സംബന്ധിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (13 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (31 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (39 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (43 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Malayali Vartha Recommends