കേരളത്തിലും സൈബര്‍ ആക്രമണം... വയനാട്ടിലും പത്തനം തിട്ടയിലുമാണ് ആക്രമണം; കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ താറുമാറായി; മറ്റുള്ള സ്ഥലങ്ങളില്‍ ആക്രമണം വ്യാപിക്കുമെന്ന് സൂചന

ഏതാനും ദിവസങ്ങളായി ലോകത്തുടനീളം നാശം വിതച്ചു കൊണ്ടിരിക്കുന്ന മാല്‍വേയര്‍ വാനാക്രൈ ആക്രമണം കേരളത്തിലും. വയനാട്ടിലും പത്തനം തിട്ടയിലുമാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വയനാട്ടില്‍ തരിയോട് പഞ്ചായത്ത് ഓഫീസിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ താറുമാറായി. പത്തനംതിട്ടയിലെ കോന്നി അരുവാപ്പുലം പഞ്ചായത്തിലെയും കംപ്യൂട്ടറുകളെയും ബാധിച്ചു.
തരിയോട് ഗ്രാമപഞ്ചായത്തിലെ നാലു കമ്പ്യൂട്ടറുകളിലെ മുഴൂവന്‍ ഫയലുകളും തുറക്കാന്‍ കഴിയാതെയായി. ഫയലുകള്‍ തിരിച്ചെടുക്കാന്‍ ശ്രമങ്ങള്‍ നടന്നു വരികയാണ്. പണം അടിച്ചില്ലെങ്കില്‍ ഫയലുകള്‍ നശിപ്പിക്കുമെന്നാണ് ഭീഷണി. വെള്ളിയാഴ്ച തന്നെ പ്രവര്‍ത്തിച്ചു തുടങ്ങിയ മാല്‍വേയര്‍ ഇതിനകം അനേകം കംപ്യൂട്ടറുകള്‍ തകര്‍ത്തു.
അതേസമയം സൈബര്‍ ആക്രമണത്തില്‍ ലോകം വിറങ്ങലിച്ചിരിക്കെ ലോകത്ത് ഇന്ന് വീണ്ടും സൈബര്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി. അതേസമയം ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തില്‍ ഇതുവരെ ഇരയായത് 150 രാജ്യങ്ങളും രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളും. വാനാ്രൈക റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ കൂടുതല്‍ അപകടകാരിയായ വാനാ്രൈക 2.0 എന്ന പുതിയ പതിപ്പ് ഇന്നലെ മുതല്‍ കംപ്യൂട്ടറുകളെ ബാധിച്ചുതുടങ്ങി.
ഇന്നലെ അവധി ദിവസമായിരുന്നതിനാല്‍ ഇന്ന് ലോകമെമ്പാടുമുള്ള ഓഫിസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മാത്രമേ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാകൂ. ഇതേസമയം, വാനാ്രൈക ആദ്യരൂപത്തെ വീണ്ടും സജീവമാക്കാനുള്ള ശ്രമം അക്രമികള്‍ ആരംഭിച്ചിട്ടുമുണ്ട്.
സ്ഥിതി അതീവ ഗുരുതരമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി) കഴിഞ്ഞ ദിവസം വിലയിരുത്തിയത്. ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചുവെന്നാണ് സൂചന.
മഹാരാഷ്ട്ര പൊലീസ് വകുപ്പിനെ ഭാഗികമായി ബാധിച്ചു. ഇന്ത്യയിലെ ബാങ്കുകള്‍, വിമാനത്താവളങ്ങള്‍, ടെലികോം കമ്പനികള്‍, ഓഹരി വിപണികള്‍ ഉള്‍പ്പടെ വിവിധ എജന്‍സികള്‍ക്ക് സിഇആര്‍ടി മുന്നറിയിപ്പ് നല്‍കി. ആശുപത്രികള്‍, ബാങ്കുകള്‍, വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍ വൈറസ് ബാധിച്ച് നിശ്ചലമായ കംപ്യൂട്ടറുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയാത്തതിനാല്‍ പല രാജ്യങ്ങളും സ്തംഭനാവസ്ഥയിലാണ്.
അതേസമയം വാനാക്രൈ റാന്‍സംവെയര്‍ ആക്രമണം കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതിനാല്‍ അക്രമണഭീഷണി കുറവാണ്.
എങ്കിലും, പല വകുപ്പുകളിലും മൈക്രോസോഫ്റ്റ് ലൈസന്‍സ് ഇല്ലാത്ത ഒഎസുകള്‍ ഉപയോഗിക്കുന്നതിനാല്‍ ആശങ്കയുണ്ട്. പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇവ മാറ്റി ലൈസന്‍സ് ഉള്ള ഒഎസുകള്‍ ഉപയോഗിക്കാന്‍ കര്‍ശനനിര്‍ദേശം നല്‍കിയേക്കും.
https://www.facebook.com/Malayalivartha

























