രണ്ടാനച്ഛന്‍ ഗര്‍ഭിണിയാക്കിയ പത്ത് വയസുകാരിക്ക് ഗര്‍ഭഛിദ്രം ചെയ്യാന്‍ അനുമതി തേടി അമ്മ കോടതിയില്‍

രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പത്ത് വയസുകാരിയെ ഗര്‍ഭഛിദ്രം ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ കോടതിയില്‍. രണ്ടാനച്ചന്‍ ക്രൂരമായി പൂഡിപ്പിച്ചതിനെ തുടര്‍ന്ന് അഞ്ച് മാസം ഗര്‍ഭിണിയാണ് മകളുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ കോടതിയെ സമീപിച്ചത്. കേസ് നാളെ കോടതി പരിഗണിക്കും. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം.
സാമ്ബത്തികമായി പിന്നാക്കമായ തന്റെ കുടുംബത്തിലേക്ക് ഇനിയൊരു കുട്ടിയെ കൂടി സ്വീകരിക്കാന്‍ സാധ്യമല്ലെന്നും തനിക്ക് ഇപ്പോള്‍ തന്നെ നാല് കുട്ടികളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവുമായി ബന്ധപ്പെട്ട് ഐ.പി.സി 506(ഭീഷണി), കുട്ടികള്‍ക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനു വേണ്ടി 2012ല്‍ കൊണ്ടുവന്ന പോക്‌സോ നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടര്‍ച്ചയായി കുട്ടിയെ രണ്ടാനച്ഛന്‍ പീഡിപ്പിക്കുകയായിരുന്നെന്നും സംഭവം പുറത്ത് പറയാതിരിക്കാന്‍ ഇയാള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























