മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന് എംഎം മണി തടസം നിന്നിട്ടില്ല... മണിയുടെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധതയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

മന്ത്രി എം.എം.മണി മൂന്നാറിലെ ഇരുപതാം മൈലില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണിയുടെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധത ഇല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന് മണി തടസം നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസുകാരുടെ അച്ചടക്കത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്, ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റിയത് സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉത്കണ്ഠ കണക്കിലെടുക്കുന്നതായും മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
https://www.facebook.com/Malayalivartha


























