എന്നാലും എന്നോടിത് വേണ്ടായിരുന്നു...വിവാഹ തട്ടിപ്പ്; ചതി വെളിപ്പെടുത്തി മുംബൈ യുവതി

മലയാളികളെക്കുറിച്ച് പൊതുവില്‍ നല്ല അഭിപ്രായമാണ് മുബൈക്കാരിയായ അശ്വിന്ദറിന് എന്നാല്‍ അത്തരമൊരു മലയാളിയാണ് എന്നെ ഇത്തരത്തില്‍ ചതിച്ചത് എനിക്കിത് താങ്ങാനാകുന്നില്ല. ഇപ്പോള്‍ എനിക്കത്ര നല്ല അഭിപ്രായമല്ല എല്ലാവരും കാര്യം കാണാന്‍ കൂടുന്ന ചതിയന്‍മാര്‍ തന്നെ കണ്ണീര്‍ തുടച്ച് അശ്വിന്ദര്‍ പറയുന്നു. ഞാനെന്തു ചെയ്യണം മരിക്കണോ... പ്രണയം നടിച്ച് വിവാഹം കഴിച്ചശേഷം പല ഘട്ടങ്ങളിലായി എട്ടുലക്ഷം രൂപാ തട്ടിയെടുത്ത വള്ളിക്കോട്ടുകാരന്‍ യുവാവിനെ തേടി മുംബൈ സ്വദേശിനി പത്തനംതിട്ടയില്‍. കല്യാണ്‍ ജില്ലയിലെ അശ്വിന്ദര്‍ കൗര്‍ കക്കഡാ(38)ണ് വിവാഹം കഴിച്ചശേഷം തന്നെ ചതിച്ച യുവാവിനെ തേടി പത്തനംതിട്ടയിലെത്തിയത്. എന്നാല്‍ യുവാവിനെ ഒരിടത്തും കണ്ടെത്താനായില്ല. തനിക്ക് അനുഭവപ്പെട്ട ചതിയുടെ കഥ മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയ അശ്വിന്ദര്‍, നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.2011ല്‍ ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോയി ചെയ്യുമ്പോഴാണ് അശ്വിന്ദര്‍, വള്ളിക്കോട് സ്വദേശിയെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായതോടെ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. ഇതിനിടെയുവാവിന് ജോലി നഷ്ടപ്പെട്ടെങ്കിലും സ്വന്തം കൈയ്യില്‍ നിന്നും പണം ചെലവാക്കി അശ്വിന്ദര്‍ അയാളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുപോന്നു. കൂടാതെ വള്ളിക്കോട്ടുള്ള വീട് നിര്‍മ്മാണത്തിനാണെന്ന് പറഞ്ഞ് അഞ്ചുലക്ഷം രൂപാ അശ്വിന്ദറിനെകൊണ്ട് ലോണ്‍ എടുപ്പിക്കാനും മറന്നില്ല. മൂന്നുവര്‍ഷം ഭാര്യാഭര്‍ത്താക്കന്മാരെ പോലെ കഴിഞ്ഞ ശേഷം ഇവര്‍ മുംബൈ കല്യാണിലുള്ള അശ്വിന്ദറിന്റെ വീട്ടിലെത്തി. തുടര്‍ന്ന് 2014 ഒക്‌ടോബര്‍ 12ന് വള്ളിക്കോട്ടെ വീട്ടിലെത്തി . ഒടുവില്‍ അശ്വിന്ദര്‍ ബഹറിനിലേക്ക് യാത്രയായി. ഇതിനുശേഷം ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണംതന്നെ നിലച്ചു. ഇതിനിടെ ലോണ്‍ എടുത്ത ഇനത്തില്‍ ശേഷിക്കുന്ന മൂന്നുലക്ഷത്തിലധികം രൂപായുടെ കടം വീട്ടണമെന്ന് അശ്വിന്ദര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വന്തമായി തന്റെ കൈവശം ഒന്നുമില്ലെന്നായിരുന്നു മറുപടി. 2016 ജനുവരി 15ന് മുംബൈയില്‍ വച്ച് സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഇരുവരും വിവാഹിതരായി. കഴിഞ്ഞ ഡിസംബര്‍ 8ന് അശ്വിന്ദര്‍ പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മുബൈയില്‍ താമസിക്കുമ്പോള്‍ അശ്വന്ദറിന്റെ അനുവാദമില്ലാതെ 67,000 രൂപാ വിലപിടിപ്പുള്ള ആഭരണങ്ങള്‍ എടുത്ത് 50,000 രൂപായ്ക്ക് പണയം വച്ചിരുന്നു. കൂടാതെ തന്നോടൊപ്പം താമസിക്കുമ്പോള്‍പോലും മറ്റ് സ്ത്രീകളുമായി അവിശുദ്ധ ബന്ധം പുലര്‍ത്തിയിരുന്നതായും അശ്വിന്ദര്‍ പറഞ്ഞു. തന്നെ വിവാഹം ചെയ്തുവെന്ന സ്‌നേഹ എന്ന സ്ത്രീ അശ്വിന്ദറിനെ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിന്റെ എല്ലാം തെളിവുകളും അശ്വിന്ദര്‍ മാധ്യമ പ്രവര്‍ത്തകരെ കാട്ടി.
https://www.facebook.com/Malayalivartha


























