Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

കുട്ടികളുടെ അച്ഛനെ കണ്ടെത്താന്‍ ആ അമ്മയ്ക്ക് ഇത് ചെയ്യേണ്ടിവന്നു...

17 MAY 2017 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

രണ്ടു കുട്ടികളെയും കൂട്ടിയാണ് ആ യുവതി അമൃത ടി.വിയുടെ 'കഥയല്ലിത് ജീവിത'ത്തിന്റെ ഫ്ളോറിലേക്ക് വന്നത്. അവിടെവച്ച് അവര്‍ സ്വന്തം കഥ പറഞ്ഞു. പാവപ്പെട്ട കുടുംബത്തിലായിരുന്നു ജനനം. കുടുംബം നോക്കാന്‍ ചെറുപ്പത്തിലേ റോഡുപണിക്ക് പോകേണ്ടിവന്നു. ആ സമയത്താണ് ഒരാളെ കാണുന്നതും ഇഷ്ടപ്പെടുന്നതും. പിന്നീടവര്‍ വിവാഹിതരായി. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിനാല്‍ ഇരുവര്‍ക്കും സങ്കടമുണ്ടായിരുന്നു. പത്തുവര്‍ഷം ഒരുമിച്ച് ജീവിച്ചശേഷം അവര്‍ പിരിഞ്ഞു. അതോടെ യുവതി ഒറ്റയ്ക്കായി. 


ഒരു നഗരത്തില്‍ റോഡുപണിക്ക് പോയപ്പോഴാണ് ബലൂണ്‍ വില്‍പ്പനക്കാരനായ ചെറുപ്പക്കാരനെ പരിചയപ്പെട്ടത്. പരിചയം പതുക്കെ പ്രണയമായി. പിന്നീടവര്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ഏറെക്കാലത്തെ ജീവിതത്തിനിടയില്‍ അവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു. ജീവിതം സന്തോഷപ്രദമായി നീങ്ങുന്നതിനിടയിലാണ് പെട്ടെന്നൊരു ദിവസം അയാള്‍ യുവതിയെയും മക്കളെയും ഉപേക്ഷിച്ചുപോയത്. എങ്കിലും അവര്‍ തളര്‍ന്നില്ല.

പൊരിവെയിലിനെപ്പോലും അവഗണിച്ച് ഒറ്റയ്ക്ക് ജോലി ചെയ്ത് മക്കളെ പോറ്റി. അപ്പോഴൊക്കെയും ബന്ധുക്കളും സമൂഹവും അവരെ മറ്റൊരു കണ്ണിലൂടെയാണ് കണ്ടത്. പല ഘട്ടങ്ങളിലും അവര്‍ അപഹസിക്കപ്പെട്ടു. ചൂണ്ടിക്കാണിക്കാന്‍ പോലും അച്ഛനില്ലാത്തതിന്റെ വേദന മക്കളും അനുഭവിച്ചു. ആ സമയത്താണ് അവര്‍ ഭര്‍ത്താവിനെ അന്വേഷിക്കണമെന്ന ആവശ്യവുമായി അമൃത ടി.വിയിലെത്തിയത്.

യുവതിയുടെ സങ്കടങ്ങള്‍ ഞങ്ങള്‍ സംപ്രേഷണം ചെയ്തു. ഇത് കണ്ട് പഴയ ബലൂണ്‍ വില്‍പ്പനക്കാരന്‍ സ്റ്റുഡിയോയിലെത്തി. കൂടെ ഒരു സ്ത്രീയും കുട്ടികളുമുണ്ടായിരുന്നു. ''എനിക്ക് പറ്റിപ്പോയ അബദ്ധമാണത്, ക്ഷമിക്കണം. ഞാന്‍ നേരത്തെ വിവാഹിതനായിരുന്നു. മക്കളുമുണ്ട്.'' അയാള്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ യുവതിയെയും കുട്ടികളെയും വീണ്ടും വിളിച്ചുവരുത്തി. ആ കുട്ടികളുടെ മുമ്പില്‍ വച്ച് ഈ ഇരട്ടക്കുട്ടികളുടെ അച്ഛനാണ് താനെന്ന്അയാള്‍ സമ്മതിച്ചു. 

അയാളുടെ ആദ്യ ഭാര്യയ്ക്കായിരുന്നു ഏറെ വിഷമം. ''എന്റെയും മക്കളുടെ കാതിലും കഴുത്തിലുമുള്ള എല്ലാം വിറ്റിട്ടാണെങ്കിലും അമ്പതിനായിരം രൂപ നിങ്ങള്‍ക്ക് തരാം. പകരം എന്റെ ഭര്‍ത്താവിനെ വിട്ടുതരണം.'' ആദ്യ ഭാര്യ പറഞ്ഞു. ''പണമൊന്നും എനിക്കുവേണ്ട. ഈയൊരവസരത്തിന് വേണ്ടി മാത്രമാണ് ഇത്രയുംനാള്‍ കാത്തിരുന്നത്. എന്റെ കുട്ടികള്‍ക്ക് അച്ഛനുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും അറിയണം. ഈ പ്രോഗ്രാമിലൂടെ അതറിഞ്ഞു കഴിഞ്ഞു. ഇനി ജോലി ചെയ്ത് ഞാനീ കുട്ടികളെ വളര്‍ത്തിക്കോളാം.''

കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. വേണ്ടെന്ന് പറഞ്ഞെങ്കിലും തരാമെന്ന് പറഞ്ഞ തുക ഇരട്ടക്കുട്ടികളുടെ അമ്മയ്ക്ക് നല്‍കി. ഈ എപ്പിസോഡ് സംപ്രേഷണം ചെയ്ത് ഒരാഴ്ച കഴിഞ്ഞുകാണും. പെട്ടെന്നൊരു ദിവസം ഒരാള്‍ ഞങ്ങളെ സമീപിച്ചു. ''ആ സ്ത്രീയുടെ ആദ്യഭര്‍ത്താവാണ് ഞാന്‍. പത്തുകൊല്ലം ഞങ്ങളൊന്നിച്ചു കഴിഞ്ഞിരുന്നു. അവര്‍ ഒറ്റപ്പെട്ടുപോയതില്‍ വേദനയുണ്ട്. അവരെ ഭാര്യയായി സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. കുട്ടികളെയും വളര്‍ത്തിക്കോളാം.''ഞങ്ങള്‍ ആ സ്ത്രീയെ വിളിച്ചുവരുത്തി. ആദ്യഭര്‍ത്താവിനൊപ്പം പോകാന്‍ അവര്‍ക്കും സമ്മതമായിരുന്നു. ഇപ്പോഴവര്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സമാധാനത്തോടെ ജീവിക്കുന്നു. ഇടയ്ക്ക് വിളിക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (6 minutes ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (1 hour ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (2 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (2 hours ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (2 hours ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (3 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (5 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (5 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (5 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (5 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (6 hours ago)

Malayali Vartha Recommends