കുടുംബം പട്ടിണിയിലാണ്...പത്ത് വയസുകാരിയായ മകളെ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ വെറുതെ വിടണമെന്ന് അമ്മ

പത്ത് വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തി. ഭര്‍ത്താവ് ജയിലിലായതോടെ കുടുംബം പട്ടിണിയിലായെന്നും, അദ്ദേഹത്തെ വെറുതെ വിടണമെന്നുമാണ് അമ്മയുടെ ആവശ്യം. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
തന്റെ രണ്ടാം ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് കരുതുന്നില്ലെങ്കിലും, നാല് മക്കളടങ്ങുന്ന കുടുംബത്തിന് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഭര്‍ത്താവിനെ വെറുതെ വിടണമെന്നാണ് ഇവരുടെ ആവശ്യം.'സാമൂഹ്യ സംഘടനകള്‍ പലതും തരാമെന്ന് പറയുന്നുണ്ടെങ്കിലും, രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോള്‍ അവരെല്ലാം സ്ഥലം വിടും. പിന്നീട്, എന്റെയും കുട്ടികളുടേയും കാര്യം ഇവരാരും നോക്കില്ല. എന്റെ ഭര്‍ത്താവ് മാത്രമേ സംരക്ഷിക്കുകയുള്ളൂ' അവര്‍ പറഞ്ഞു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൃക്കരോഗത്തെ തുടര്‍ന്നാണ്, പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചത്. മൂന്ന് പെണ്‍കുട്ടികളടക്കം 4 മക്കളാണ് ഇവര്‍ക്കുള്ളത്. പിന്നീട് ഭര്‍ത്താവിന്റെ ഇളയ സഹോദരന്‍, ഇവരെ വിവാഹം കഴിക്കുകയായിരുന്നു. അതേസമയം, പീഡിപ്പിക്കപ്പെട്ട പത്ത് വയസുകാരി ഇപ്പോള്‍ ആശുപത്രിയിലാണ്. കുട്ടിയെ പ്രസവിക്കുന്നത് പെണ്‍കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
https://www.facebook.com/Malayalivartha
























