വനിതാ സിനിമാ സംഘടന സി പി എം സന്തതി: ഭീഷണി യുവ നടന് തന്നെ

വിമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ രൂപീകരിക്കപ്പെട്ട പുതിയ ചലച്ചിത്ര വനിതാ പ്രവര്‍ത്തകരുടെ സംഘടനക്ക് പിന്നില്‍ സി.പി.എം. നടി ഭാവനയെ ആക്രമിച്ച കേസിലുള്ള പ്രതികള്‍ രക്ഷപ്പെടുന്ന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് സംഘടന രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ഭാവനാ കേസില്‍ കുന്തമുന ചെന്നു നില്‍ക്കുന്നത് ദിലീപിനു നേരേയാണ്. ഭാവനാ കേസില്‍ കുറ്റകൃത്യത്തിനുപയോഗിച്ച ഫോണ്‍ ഇതേവരെയും കണ്ടെത്തിയിട്ടില്ല. അത് കണ്ടെത്താത്ത കാലത്തോളം കേസ് തെളിയിക്കപ്പെടാന്‍ പോകുന്നില്ല.
എറണാകുളത്തെ സി പി എം സഹയാത്രികരായ ചില യുവ സംവിധായകരാണ് സംഘടനക്ക് പിന്നില്‍. സംഘടന രൂപീകരിക്കുന്നത് സംബന്ധിച്ച് ഇവര്‍ സി പി എം സംസ്ഥാന സെക്രട്ടറിയുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. ഔപചാരികതയുടെ പേരിലുള്ള കൂടികാഴ്ചകള്‍ മാത്രമാണ് ഇനിയുള്ളത്.
മഞ്ജു വാര്യര്‍, ബീനാ പോള്‍, അഞ്ജലി മേനോന്‍, റീമാ കല്ലിങ്കല്‍ ,വിധു വിന്‍സെന്റ് തുടങ്ങിയവരാണ് സംഘടനയുടെ നേതൃനിരയിലുള്ളത്. ഇവരെല്ലാം തന്നെ ഇടതുപക്ഷ വിശ്വാസിക
ളാണ്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവരെ പാര്‍ട്ടിയില്‍ അണി ചേര്‍ക്കണമെന്ന സി പി എം അജണ്ടയുടെ ഭാഗമാണ് പുതിയ സംഘടനയുടെ രൂപീകരണം. എന്നാല്‍ അവര്‍ പ്രത്യക്ഷത്തില്‍ രാഷ്ട്രീയ നിറം കാണിക്കുകയില്ല.
സംഭവത്തിന് മമ്മൂട്ടിയുടെയും ബിനീഷ് കോടിയേരിയുടെയും അമല്‍ നീരദിന്റെയുമൊക്കെ പിന്തുണയുണ്ട്. നടീനടന്‍മാര്‍ക്ക് അമ്മയും അണിയറ പ്രവര്‍ത്തകര്‍ക്ക് മാക്ടയും ഉള്ളപ്പോള്‍ പുതിയൊരു സംഘടന എന്തിനാണെന്ന ചോദ്യം സിനിമാക്കാര്‍ പോലും ചോദിക്കുന്നില്ല. ആരും മറുപടി പറയുന്നുമില്ല.
മാക്ട സംഘടന പൂര്‍ണമായും സി പി ഐ യുടെ കൈയിലാണ്. അതു കൊണ്ടു തന്നെ സി.പി.എമ്മിന് അതില്‍ ഇടപെടാന്‍ ബുദ്ധിമുട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ സംഘടനയുടെ രൂപീകരണം.
എന്നാല്‍ സംഘടന ആര്‍ക്കും ബദല്‍ അല്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു. സിനിമാരംഗത്തുള്ള സ്ത്രീകള്‍ക്ക് ഇതില്‍ അംഗമാകാം. ദിലീപ് ഉള്‍പ്പെടെയുള്ള സിനിമാരംഗത്തെ ലാന്റ് ലോഡുകള്‍ക്ക് ഭീഷണിയായി തീരും പുതിയ സംഘടനയെന്ന് ഉറപ്പാണ്. കാരണം മഞ്ജുവാണ് നേതൃത്വത്തിലുള്ളത്
https://www.facebook.com/Malayalivartha























