മസ്തിഷ്‌ക മരണം സ്ഥിരീകരിക്കല്‍ മധ്യമേഖല ശില്‍പശാല

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് സംഘടിപ്പിക്കുന്ന മധ്യമേഖല ശില്‍പശാല ഇന്ന് രാവിലെ 9 മണിമുതല്‍ എറണാകുളം ഐ.എം.എ. ഹാളില്‍ വച്ച് നടക്കുന്നു. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (ഗചഛട) അഥവാ മൃതസജ്ജീവനിയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.
ആശങ്കകള്‍ ദൂരീകരിച്ച് അവയദാനം കൂടുതല്‍ സുതാര്യമാക്കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനും വേണ്ടി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന ഡോകര്‍മാരില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ ഉണ്ടായിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡി.എച്ച്.എസിന്റെ കീഴില്‍ ജില്ലകള്‍ തോറും നോഡല്‍ ഓഫീസറേയും സര്‍ക്കാര്‍ ഡോക്ടര്‍മാരേയും എംപാനല്‍ ചെയ്തിരുന്നു.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ശില്‍പശാല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വേണ്ടിയുള്ള ദക്ഷിണ മേഖല ശില്‍പശാല നേരത്തെ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























