ഇല്ലായ്മയുടെ കഥ മാധ്യമങ്ങളില്‍ വന്നതുകൊണ്ട് റഫ്‌സീന ജീവനൊടുക്കി..? ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്..

പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ചരിത്ര വിജയം നേടിയ മാലൂരിലെ നാമത്ത് റഫ്സീന(17)യുടെ മരണം മാധ്യമങ്ങളില്‍ കുടുംബത്തിന്റെ ദയനീയാവസ്ഥ ചിത്രീകരിച്ചതിനെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. പരീക്ഷയില്‍ 1200 ല്‍ 1180 മാര്‍ക്ക് വാങ്ങി വിജയിച്ച റഫ്സീനയെ ഇന്നലെയാണ് മാലൂര്‍ നിട്ടാറമ്പിലെ ലക്ഷം വീട് കോളനിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തന്റെ ജീവിതത്തിലെ ഇല്ലായ്മകളും ദാരിദ്ര്യവും പുറം ലോകത്തെ അറിയിക്കാന്‍ റഫ്സീനയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ഉന്നത വിജയം നേടിയതോടെ കുട്ടി വീടിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം സഹിതം റഫ്‌സീനയുടെ ജീവിത കഥ മാധ്യമങ്ങളില്‍ വന്നു. ഇതോടെ റഫ്‌സീന അസ്വസ്ഥയായി. പ്ലസ് ടു പരീക്ഷയില്‍ ഇല്ലായ്മകളില്‍ നിന്നും മികച്ച വിജയം നേടി വിദ്യാര്‍ത്ഥിയെന്ന് നിലയിലായിരുന്നു മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
'എന്റെ ജീവിതം എനിക്കുള്ളതാണ്. ഞാന്‍ പറഞ്ഞത് ആരും ചെവിക്കൊണ്ടില്ലല്ലോ' എന്ന് റഫ്സീന എഴുതിയതെന്ന് കരുതപ്പെടുന്ന കത്തില്‍ നിന്ന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെയും കുടുംബത്തിന്റെയും അവസ്ഥ ആരും അറിയരുതെന്ന് കരുതിയ കുട്ടിയെ ഒറ്റമുറി വീടിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ മാധ്യമത്തില്‍ വന്നത് വിഷമിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന റഫ്സീന ഉന്നത വിജയത്തെത്തുടര്‍ന്ന് നാടിന്റെ അനുമോദനം ഏറ്റുവാങ്ങിയിരുന്നു. കോളനിയിലെ ഒറ്റമുറി വീട്ടില്‍ നിന്ന് പ്ലസ് ടൂവിന് മുഴുവന്‍ മാര്‍ക്ക് നേടി നാടിന്റെ അഭിനന്ദനം ഏറ്റുവാങ്ങി; പിന്നാലെയാണ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം മാലൂര്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ അടക്കം ചെയ്തു. അബൂട്ടിയാണ് റഫ്സീനയുടെ പിതാവ്. മന്‍സീന മഹറൂഫ് എന്നിവര്‍ സഹോദരങ്ങളാണ്. ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ റഫ്‌സീന സയന്‍സ് ഗ്രൂപ്പില്‍ 1200-ല്‍ 1180 മാര്‍ക്ക് നേടിയിരുന്നു. പ്ലസ് വണ്ണിന് 96 ശതമാനം മാര്‍ക്ക് നേടിയിരുന്ന റഫ്‌സീന പ്ലസ് ടു വിന് മുഴുവന്‍ മാര്‍ക്കും നേടി ഉന്നത വിജയം കരസ്ഥമാക്കുകയായിരുന്നു. ലക്ഷംവീട് കോളനിയില്‍ ഒറ്റമുറി വീട്ടില്‍ ഉമ്മയോടൊപ്പമാണ് താമസം.
പട്ടിണിയോടും ദാരിദ്ര്യത്തോടും കൂടി മല്ലിട്ടു റഫ്‌സീന നേടിയ വിജയം നാട്ടുകാര്‍ക്കു പോലും അഭിമാനമായിരുന്നു. പരീക്ഷയിലെ റഫ്‌സീനയുടെ നേട്ടമറിഞ്ഞ് മാലൂര്‍ മുസ്ലിം കമ്മിറ്റി ഭാരവാഹികള്‍ ബുധനാഴ്ച രാവിലെ വീട്ടിലെത്തി കുട്ടിക്ക് സഹായധനം നല്‍കിയിരുന്നു. ഉമ്മ റഹ്മത്ത് കൂലിവേലയ്ക്കായി പുറത്തുപോയപ്പോഴാണ് കുട്ടി ജീവനൊടുക്കിയതെന്നു കരുതുന്നു. വൈകീട്ട് 4.45-ഓടെ ഉമ്മ വീട്ടില്‍വന്നുനോക്കിയപ്പോള്‍ ഷാളില്‍ തൂങ്ങിമരിച്ചനിലയില്‍ മകളെ കാണുകയായിരുന്നു.
https://www.facebook.com/Malayalivartha

























