ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നിയമസഭാ മന്ദിരത്തില്‍ വച്ചു നടന്ന ഉന്നതതല ചര്‍ച്ചയില്‍ മെഡിക്കല്‍ കോളേജിലെ മാസ്റ്റര്‍ പ്ലാനിന് ധാരണയായി

മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സിയായി കിഫ്ബി വഴി കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരിത്തിലേക്കുയര്‍ത്തി രോഗീ സൗഹൃദമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ സഹകരണത്തോടെ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ആര്‍ക്കിടെക് ജി. ശങ്കറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കരട് മാസ്റ്റര്‍ പ്ലാനും കിഫ്ബിക്ക് മെഡിക്കല്‍ കോളേജ് സമര്‍പ്പിച്ച സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതിയും ഉള്‍പ്പെടുത്തിയായിരിക്കും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക. നിലവിലുള്ള എല്ലാവികസന പദ്ധതികളും ഇതില്‍ ഉള്‍പ്പെടുത്തും.
മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പ് മേധാവികളുമായി ചര്‍ച്ച നടത്തി പദ്ധതിക്ക് അന്തിമ രൂപം നല്‍കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും. ലോകോത്തര നിലവാരത്തിലുള്ള ഉപകരണങ്ങളും സംവിധാനങ്ങളും ഓപ്പറേഷന്‍ തീയറ്റര്‍ കോപ്ലക്‌സുകളും ഒരുക്കും. പ്രകൃതി സൗഹൃദമായ രീതിയിലായിരിക്കണം മാസ്റ്റര്‍പ്ലാന്‍ യാഥാര്‍ത്ഥ്യമാക്കേണ്ടതെന്നും മന്ത്രി നിര്‍ദേശിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, അലുമ്‌നി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, ആര്‍ക്കിടെക് ജി. ശങ്കര്‍, പി.ഡബ്ലിയു.ഡി. ഓഫീസര്‍മാര്‍, കെ.എസ്.ഐ.ഡി.സി. പ്രതിനിധികള്‍ തുടങ്ങയിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























