Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കുടുംബവഴക്കിനെ തുടര്‍ന്ന് ടവറിന് മുകളില്‍ കയറി നാട്ടുകാരെ വട്ടം ചുറ്റിച്ച് യുവാവ്

19 MAY 2017 12:12 PM IST
മലയാളി വാര്‍ത്ത

കുടുംബവഴക്കിനെത്തുടര്‍ന്ന് ടവറിനു മുകളില്‍ കയറിയ യുവാവ് അര മണിക്കൂറോളം ജനത്തെ മുള്‍മുനയിലാക്കി. പൂഞ്ഞാര്‍ നടുഭാഗം മുകളേല്‍ ബിജു (32) ആണ് ഇന്നലെ നട്ടുച്ചയ്ക്ക് പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപം ചെറുപുഷ്പം ബില്‍ഡിംഗിലെ മൊബൈല്‍ ടവറിനു മുകളില്‍ വലിഞ്ഞുകയറിയതും താഴേക്കു ചാടുമെന്നു ഭീഷണി മുഴക്കിയതും.

പിന്നീട് ഭാര്യയും കുഞ്ഞും സ്ഥലത്തെത്തിയതോടെ ഇയാള്‍ താഴെയിറങ്ങി. മൂന്നുനില കെട്ടിടത്തിന്റെ ടെറസിലാണ് ടവര്‍ സ്ഥിതി ചെയ്യുന്നത്. ടവറിലേക്കുള്ള പ്രവേശന കവാടം പൂട്ടിയിരുന്നെങ്കിലും രണ്ടാം നിലയിലെ ചെറിയ ടെറസില്‍ നിന്നും പൈപ്പുവഴി ഇയാള്‍ മുകളിലെത്തുകയായിരുന്നു. സമീപത്തുള്ള ടാക്സി സ്റ്റാന്‍ഡിലെ ഡ്രൈവർമാരാണ് ഇയാള്‍ ടവറിനു മുകളിലേക്ക് കയറുന്നത് ആദ്യം കാണുന്നത്.

ഇവര്‍ ഉടന്‍തന്നെ പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. അനുനയശ്രമങ്ങളുമായി നാട്ടുകാരും പോലീസും ടവറിനു താഴെ എത്തിയെങ്കിലും താഴെയിറങ്ങാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. ഭാര്യയുമായുള്ള പിണക്കമാണ് കാരണമെന്ന് മനസിലാക്കിയ പോലീസ് ഇയാള്‍ വിളിച്ചുപറഞ്ഞ ഫോണ്‍ നമ്പറിൽ  ഭാര്യയെ വിളിച്ച് ഉടന്‍ സ്ഥലത്തെത്തണമെന്ന് നിര്‍ദേശിച്ചു. അരമണിക്കൂറിനുള്ളില്‍ ഭാര്യയും കുട്ടിയും ടവറിനു താഴെയെത്തി. കരഞ്ഞു നിലവിളിച്ച ഇവരെ കണ്ടതോടെ യുവാവ് ടവറില്‍ നിന്നും താഴെയിറങ്ങുകയായിരുന്നു. 

ടവറില്‍ കയറാനുള്ള മാന്‍ഹോള്‍ വഴിയാണ് ഇയാള്‍ മുകളിലെത്തിയത്. ഇതുവഴി തന്നെ താഴെയിറങ്ങിയ ഇയാളെ പോലീസ് അനുനയിപ്പിക്കുകയും ഭാര്യയോടൊപ്പം വിട്ടയയ്ക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി തങ്ങള്‍ കായംകുളത്ത് ഒന്നിച്ച് താമസിക്കുകയാണെന്നാണ് ബിജു പോലീസിന് മൊഴി നല്‍കിയത്. ഇന്നലെ സ്വന്തം വീടായ പൂഞ്ഞാറിലേക്ക് വരുന്നതിനിടെ പാലായിലെത്തിയപ്പോള്‍ തമ്മില്‍ പിണങ്ങുകയായിരുന്നു. തുടര്‍ന്ന് ഭാര്യ ഈരാറ്റുപേട്ടയ്ക്ക് തിരിക്കാന്‍ ബസ് കാത്തുനില്‍ക്കവെയാണ് ബിജു ടവറിനുമുകളില്‍ കയറിയതായുള്ള വിവരം ഫോണില്‍ അറിയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (40 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends