Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഹരി സ്വാമിയ്ക്ക് പെണ്‍കുട്ടി പണികൊടുത്തത് മൂന്നു വര്‍ഷത്തെ നിരന്തര പീഡനത്തെത്തുടര്‍ന്ന്; പീഡനത്തിന് അമ്മയുടെ ഒത്താശയും

20 MAY 2017 11:09 AM IST
മലയാളി വാര്‍ത്ത

വീട്ടില്‍ പൂജയ്ക്കെന്ന പേരില്‍ വന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു. ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയാണ് പീഡനം ചെറുക്കാന്‍ വേണ്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന സ്വാമിയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കെന്ന പേരില്‍ വര്‍ഷങ്ങളായി ഈ സ്വാമി വരിക പതിവായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ അസുഖബാധിതനായി കിടപ്പിലാണ്. അമ്മയുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു.

ഈ അടുപ്പം മുതലാക്കിയാണ് ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായത്. പ്ലസ് ടു വിദ്യാര്‍ത്ഥിനി ആയിരിക്കുന്ന കാലം മുതല്‍ക്കേ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മറ്റാരും വിവരം അറിഞ്ഞില്ല. വര്‍ഷങ്ങളായി ഇത് തുടരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് സ്വാമി വീട്ടിലേക്ക് വരുന്നുണ്ടെന്ന് പെണ്‍കുട്ടിക്ക് വിവരം കിട്ടി. ഇതോടെ അവള്‍ ഒരു കത്തി കയ്യില്‍ സൂക്ഷിക്കുകയായിരുന്നു. വീട്ടിലെത്തിയ സ്വാമി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.

രക്തം വാര്‍ന്ന് കിടന്ന ഇയാളെ വീട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് അറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും ബലാത്സംഗക്കുറ്റം ചുമത്തിയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇപ്പോള്‍ സര്‍ജിക്കല്‍ ഐസിയുവില്‍ കഴിയുന്ന സ്വാമിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ പതിനഞ്ചാം വയസ്സ് മുതല്‍ വീട്ടിലെ പൂജകള്‍ക്കായി എത്തിയിരുന്ന ഇയാള്‍ നിരവധി തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി പേട്ട പോലീസ് സ്റ്റേഷനിലാണ് ഉള്ളത്.

പന്മന ആശ്രമത്തിലെ തിരുവനന്തപുരം സെന്ററിലെ അന്തേവാസിയാണ് ഹരി എന്ന ഗണേശാനന്ദ തീര്‍ത്ഥപാദ സ്വാമി. ഇയാള്‍ക്ക് 54 വയസ്സുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ നിലയിലാണ്. രാത്രി 12.40തോടുകൂടിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഇയാളുടെ ജനനേന്ദ്രിയം. മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി ഇയാളെ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ദരുടേയും യൂറോളജി വിദഗ്ദരുടേയും നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ പോലീസ് കേസൊന്നും എടുത്തിട്ടില്ല. ആത്മരക്ഷയ്ക്ക് വേണ്ടി ചെയ്ത കാര്യമായതിനാല്‍ ഏത് വകുപ്പ് പ്രകാരം കേസെടുക്കണമെന്ന ആശയകുഴപ്പമുണ്ട്. തിരുവനന്തപുരം പേട്ട പോലീസാണ് കേസന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് അമ്മ സ്വാമിക്ക് ഒത്താശ ചെയ്തുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇത്തരത്തില്‍ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയും പേട്ട പോലീസ് കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (10 hours ago)

Malayali Vartha Recommends