വെഡിങ് ഫോട്ടോഷൂട്ടുകള്‍ തരംഗമാകുന്ന കാലത്ത് വീണ്ടുമൊരു വൈറല്‍ ഫോട്ടോഷൂട്ട്

രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ ഒന്നാകുന്ന ശുഭ മുഹൂര്‍ത്തമാണ് വിവാഹം. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അമൂല്യ നിമിഷമാണ് . അതുകൊണ്ട് തന്നെ ആ നിമിഷങ്ങള്‍ കാമറാ കണ്ണുകളില്‍ ഒപ്പിയെടുത്ത് സൂക്ഷിക്കുന്നത് എല്ലാവരുടെയും ആനന്ദമാണ്.
എന്നാല്‍ പഴയ തലമുറയില്‍ നിന്നും വ്യത്യസ്ഥരാണ് ഇന്നത്തെ തലമുറ. വിവാഹത്തെയും ഫോട്ടോഷൂട്ടിനെയും പറ്റിയുള്ള അവരുടെ സങ്കല്പം വളരെ വ്യത്യസ്ഥമാണ്. അമ്മയും അച്ഛനും പറയുന്നതും കൂട്ടുകാരുടെ തട്ടുപൊളിപ്പന്‍ ഉപദേശങ്ങളും പിന്നെ സ്വന്തമായി ഉള്ള ന്യൂജെന്‍ ചിന്തകളുമൊക്കെ ചേര്‍ത്തുവച്ചാണ് ഇന്നത്തെ വധുവരന്‍മാര്‍ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നതും ആഘോഷങ്ങള്‍ പ്ലാന്‍ ചെയ്യുന്നതും. ലൂമിയര്‍ വെഡ്ഡിങ് കമ്പനി ഒരുക്കിയ ഫോട്ടോഷൂട്ടാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഫോട്ടോകള്‍. നാടന്‍ കേരളസ്‌റ്റൈലും കൂടെ കള്ളും. മലയാളിയുടെ സംസ്‌കാരത്തിന് ദഹിക്കാത്തതാണെങ്കില്‍പോലും എന്തായാലും ഇതിനകം ലക്ഷകണക്കിനാളുകള്‍ ഫോട്ടോയുടെ ആരാധകരായി കഴിഞ്ഞു. പുന്നമട റിസോര്‍ട്ടിലാണ് അതിമനോഹരമായ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ലിജോ ശരണ്യ ദമ്പതികളുടെ വെഡിങ് ഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























