ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കില്‍ പ്രതിഷേധവുമായി നടി സുരഭി ലക്ഷ്മി ഫെയ്‌സ്ബുക്ക് ലൈവില്‍

ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്കില്‍ പ്രതിഷേധിച്ച് നടി സുരഭി ലക്ഷ്മി. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സുരഭി പ്രതിഷേധിച്ചത്.
ടോള്‍ പ്ലാസയിലുണ്ടായ ഗതാഗതക്കുരുക്കിന്റെ പേരില്‍ മണിക്കൂറുകളോളം യാത്രക്കാരുടെ യാത്രമുടങ്ങിയപ്പോഴാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സുരഭി രംഗത്തെത്തിയത്. രാത്രി 8.40 ഓടെയാണ് സുരഭി ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് ലൈവ് പ്രത്യക്ഷപ്പെട്ടത്.
നേരത്തെ പാലിയേക്കര ടോള്‍ ബൂത്തിലെ ഗതാഗത കുരുക്കിനെതിരെയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ പദ്ധതി കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്നായിരുന്നു നിര്‍ദ്ദേശം. കൂടാതെ കരാര്‍ വ്യവസ്ഥപാലിക്കാന്‍ ടോള്‍ പ്ലാസ അധികൃതര്‍ക്ക് എ.ഡി.എം കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. കൂടുതല്‍ വാഹനങ്ങള്‍ വന്നാല്‍ ടോള്‍ ബൂത്ത് തുറന്നുവിടാനും തീരുമാനമായി. സ്ഥലത്ത് ഗതാഗത നിയന്ത്രണത്തിനായി പൊലീസിനെ നിയമിക്കുമെന്നും അറിയിച്ചിരുന്നതാണ്.
https://www.facebook.com/Malayalivartha


























