ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ദേശീയ ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി

ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ദേശീയ ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കായിക താരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കേന്ദ്രകായിക വകുപ്പ് മന്ത്രി വിജയ് ഖോയല്‍ ഇടപെട്ട് നടപടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു.
വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അക്കൗണ്ടന്റ് ജനറല്‍ഓഫീസിലെ ജോലിയില്‍നിന്നു വിനീതിനെ പിരിച്ചുവിട്ട തീരുമാനം പിന്‍വലിക്കണമെന്നും നഷ്ടപ്പെട്ട ജോലി തിരിച്ചു നല്‍കണമെന്നും കേന്ദ്ര സര്‍ക്കാരിനൊട് ആവശ്യപ്പെടും. കേന്ദ്രം ഈ ആവശ്യം പരിഗണിച്ചില്ലങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിനീതിന് ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
2012ല്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ എജീസ് ഓഫിസിലെ ഓഡിറ്ററായി ജോലിയില്‍ പ്രവേശിച്ചതാണു വിനീത്. എന്നാല്‍ വിനീതിനെ സ്ഥിരപ്പെടുത്താതെ പിരിച്ചുവിട്ടതായുള്ള ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ ഉത്തരവ് ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്. 2012 മേയ് ആറിനു ജോലിയില്‍ കയറിയ വിനീതിന്റെ പ്രൊബേഷന്‍ 2014 മേയില്‍ അവസാനിക്കേണ്ടതാണ്.
എന്നാല്‍ ഹാജര്‍ കുറവായതിനാല്‍ രണ്ടുവര്‍ഷകൂടി പ്രൊബേഷന്‍ നീട്ടി. ഈ കാലാവധി 2016 മേയില്‍ അവസാനിച്ചു. പ്രൊബേഷന്‍ കാലാവധി ഇരട്ടിയിലേറെ നീട്ടാനാവില്ലെന്ന സര്‍വീസ് ചട്ടം പറഞ്ഞാണ് ഈ മാസം ഏഴാം തീയതി വിനീതിനെ പിരിച്ചുവിട്ടതായി ഉത്തരവിറങ്ങിയത്. ഇത് ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























