സംസ്ഥാനത്ത് മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു

മലയാള സിനിമാരംഗത്ത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ച് തീയേറ്റര്‍ വിഹിതത്തെ ചൊല്ലി വിതരണക്കാരും തീയേറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു. റെക്കാഡ് കളക്ഷന്‍ നേടി ചരിത്രം കുറിച്ച ബാഹുബലി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. പുതിയ മലയാള സിനിമകളും ഇനി മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ ഉണ്ടാവില്ല.
സിനിമ റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയില്‍ തീയേറ്ററുകള്‍ക്ക് ലാഭവിഹിതമായി 55 ശതമാനമാണ് വിതരണക്കാര്‍ നല്‍കുന്നത്. രണ്ടാമത്തെ ആഴ്ച വിഹിതം 45 ശതമാനവും മൂന്നാമത്തെ ആഴ്ച അത് 35 ശതമാനവുമായി മള്‍ട്ടി പ്‌ളക്‌സുകളില്‍ കുറയും. എന്നാലിത് അംഗീകരിക്കാനാവില്ലെന്നാണ് തീയേറ്റര്‍ ഉടമകളുടെ നിലപാട്.
എ ക്‌ളാസ് തീയേറ്ററുകള്‍ക്ക് നല്‍കുന്നത് പോലെ ആദ്യ ആഴ്ച 60%, രണ്ടാമത്തെ ആഴ്ച 55%, മൂന്നാമത്തെ ആഴ്ഷ; 50 ശതമാനം എന്നിങ്ങനെ നല്‍കണമെന്നാണ് ഉടമകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇതാണ് പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തീയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിനിമാ റിലീസിംഗ് നിറുത്തി വച്ചിരുന്നു.
https://www.facebook.com/Malayalivartha

























