ജനനേന്ദ്രിയം പോയ സ്വാമിയെ പോലെ ഇനിയുമുണ്ട് വ്യാജന്‍മാര്‍ അനേകം; കേരളം അരക്ഷിതം

ലൈംഗിക പീഡനത്തിന് നിര്‍ബന്ധിച്ച വ്യാജ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ പെണ്‍കുട്ടി അന്ധവിശ്വാസങ്ങളുടെ ഒരു ഇര മാത്രം.
മുമ്പില്ലാത്ത വിധം കേരളത്തില്‍ പുജാദികര്‍മ്മങ്ങളുടെ പേരില്‍ ലൈംഗിക ചൂഷണം സജീവമാകുകയാണ്. ഹൈന്ദവര്‍ക്കിടയിലും െ്രെകസ്തവര്‍ക്കിടയിലുമാണ് ഇത് വര്‍ധിച്ചു കൊണ്ടിയിരുന്നത്. പല ഹിന്ദു കുടുംബങ്ങളും ഇപ്പോള്‍ ആള്‍ ദൈവങ്ങളുടെ പിന്നാലെയാണ്. മഹാദേവനും ഗണപതിയും ദേവിയുമൊക്കെ വിരാജിച്ചിരുന്ന അവരുടെ പൂജാമുറികളില്‍ ഇപ്പോള്‍ അഡള്‍സ് ഒണ്‍ലി സ്വാമിമാരുടെ ചിത്രങ്ങളാണ് ഫ്രെയിം ചെയ്തു സൂക്ഷിക്കുന്നത്.
വീട്ടമ്മമാരാണ് ഇത്തരത്തിലുള്ള സെക്‌സ് സ്വാമിമാരുടെ കൈകളില്‍ അകപ്പെടുന്നത്. അവര്‍ സ്വന്തം പെണ്‍കുട്ടികളെ കൂടി ഇത്തരം നരാധമന്‍മാരുടെ കൈകളില്‍ എത്തിക്കുന്നു. സ്വാമിയെ പ്രാപിച്ചാല്‍ അവലും ശര്‍ക്കരയും കിട്ടുമെന്നാണ് അമ്മമാര്‍ മക്കളെ ഉപദേശിക്കുന്നത്. മക്കള്‍ക്ക് നല്ല മാര്‍ക്ക് നേടാനും പ്രവേശന പരീക്ഷ ജയിക്കാനുമൊക്കെ സ്വാമിമാരെ പ്രാപിക്കുന്ന അമ്മമാര്‍ കേരളത്തിലുണ്ട്. ഇനി മകള്‍ പ്രാപിച്ചാല്‍ മാത്രമേ മാര്‍ക്ക് കിട്ടുകയുള്ളുവെങ്കില്‍ അതിനും ചില അമ്മമാര്‍ നിര്‍ബന്ധിക്കും. കണ്ണമുലയില്‍ ഹരിയെന്ന വ്യാജ സ്വാമിയുടെ ജനന യന്ത്രം മുറിച്ചുമാറ്റിയ പെണ്‍കുട്ടിയുടെ അമ്മ ഉദാഹരണം .
കഷ്ടകാലമില്ലാത്ത മനുഷ്യരില്ല. താടിയും മുടിയും നീട്ടി വളര്‍ത്തിയ കുളിക്കാത്ത സ്വാമിമാരെ വിശ്വസിച്ചാല്‍ കഷ്ടകാലം മാറുമെന്ന് കരുതുന്നത് പോലൊരു മണ്ടത്തരമില്ല.
െ്രെകസ്തവ കുടുംബങ്ങളില്‍ ചില അച്ചന്‍മാരാണ് ഇത്തരം കുമ്പസാര കുറ്റകൃത്യങ്ങള്‍ നടത്തുന്നത്. കണ്ണൂരിലെ കേളകത്ത് അവിവാഹിതയെ അനുഗ്രഹിച്ച് കുഞ്ഞുണ്ടാക്കി കൊടുത്ത അച്ചന്‍ ഉദാഹരണം.
യഥാര്‍ത്ഥ സന്യാസി ബി ജെ പി നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ നടക്കുന്നവരല്ല. അവര്‍ കുടജാദ്രിയില്‍ തപസ് അനുഷ്ഠിക്കുന്നവരാണ്.
ഇത്തരം വ്യാജ സന്യാസിമാരെ അടുക്കളയില്‍ കയറ്റുന്ന വീട്ടമ്മമാരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. വ്യാജന്‍മാരുടെ ലക്ഷ്യം പണവും ശരീരവുമാണെന്ന് കരുതാത്തവര്‍ മണ്ടന്‍മാര്‍ തന്നെയാണ്.
കുടുംബങ്ങള്‍ക്കുള്ളിലെ അസ്വസ്ഥതകള്‍ തന്നെയാണ് വീട്ടമ്മമാരെ ആള്‍ സ്വാമിമാരിലേക്ക് നയിക്കുന്നത്. ഒന്നിച്ചിരുന്ന് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ ആര്‍ക്കും നേരമില്ല. സമാധാനം കണ്ടെത്താന്‍ അവര്‍ സ്വാമിമാരെ കാണും. അമ്മയില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് സ്വാമിയുടെ കൈവിരലുകള്‍ നീങ്ങുന്നത് അറിയുന്നതിനു മുമ്പ് എല്ലാം കഴിഞ്ഞിരിക്കും.
പൂജയുടെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ചൂഷണത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത് ഇതുമായി കൂട്ടി വായിക്കണം.
സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇത്തരം സ്വാമിമാരെ കുറിച്ച് നിരവധി പരാതി ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.
https://www.facebook.com/Malayalivartha























