ഡെങ്കി പടരുന്നു; ഇന്നലെ 71 പേര്‍ക്ക് പനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് ശമനമില്ല. ഇന്നലെ 71 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. എച്ച് 1 എന്‍ 1 ബാധിതരുടെ എണ്ണവും കൂടുകയാണ്. മലപ്പുറത്ത് ഡിഫ്തീരിയ പടരുന്നതായും റിപ്പോര്‍ട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 516 പേര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. 40 പേര്‍ക്ക് മരണം സംഭവിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കു കൂടി ഡെങ്കി ബാധിച്ചതായുള്ള സംശയം ആരോഗ്യവകുപ്പിനുണ്ട്. ഇതോടൊപ്പം മലപ്പുറം ജില്ലയില്‍ ഡിഫ്ത്തീരിയയും പടര്‍ന്നുപിടിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലായിരുന്നു പകര്‍ച്ചപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ മറ്റ് ജില്ലകളിലും രോഗം പടരുന്നുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണവും കുറവല്ല.
അതേസമയം, പകര്‍ച്ചപ്പനികളെ നേരിടാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പനി ക്ലിനിക്, പ്രത്യേക പനി വാര്‍ഡുകള്‍ എന്നിവ തുടങ്ങി. ഒ.പി. സമയം കഴിഞ്ഞ് വരുന്ന പനി ബാധിതരായ കുട്ടികള്‍ക്കായി അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക ചികിത്സ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























